അ​ന​ധി​കൃ​ത മീ​ന്‍​പി​ടി​ത്തം ത​ട​യാ​ന്‍ പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Wednesday, May 25, 2022 12:58 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ അ​ന​ധി​കൃ​ത മീ​ന്‍​പി​ടി​ത്തം ത​ട​യു​ന്ന​തി​നാ​യി ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട്, തൃ​ക്ക​രി​പ്പൂ​ര്‍, രാ​ജ​പു​രം എ​ന്നീ മ​ത്സ്യ​ഭ​വ​നു​ക​ളു​ടെ നേ​തൃ​ത്വം ഫി​ഷ​റീ​സ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം.​എ​ഫ്.​പോ​ള്‍ വ​ഹി​ക്കും. ക​മ്മി​റ്റി​യി​ല്‍ അ​സി.​ഫി​ഷ​റീ​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ അ​ലാ​വു​ദ്ദീ​ന്‍, പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ വി.​അ​ശ്വി​ന്‍ കൃ​ഷ്ണ​ന്‍, ഐ.​പി.​ആ​തി​ര, കെ.​വീ​ണ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കും.
കാ​സ​ര്‍​ഗോ​ഡ്, കു​റ്റി​ക്കോ​ല്‍, കു​മ്പ​ള മ​ത്സ്യ​ഭ​വ​നു​ക​ളു​ടെ നേ​തൃ​ത്വം ഫി​ഷ​റീ​സ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ.​ജി.​അ​നി​ല്‍​കു​മാ​ര്‍ വ​ഹി​ക്കും. അ​സി. ഫി​ഷ​റീ​സ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫി​സ​ര്‍​മാ​രാ​യ എ.​എ.​ഷി​ജു, എ​സ്.​എ​സ്.​സോ​ഫി​യ, പ്രോ​ജ​ക്ട് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ല​ക്ഷ്മി​ക്കു​ട്ടി, പി.​സ്വാ​തി​ല​ക്ഷ്മി, കെ.​അ​വി​നാ​ഷ് എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കും.
ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തി​ലെ പോ​ലെ ത​ന്നെ ഈ ​വ​ര്‍​ഷ​വും പ്ര​വ​ര്‍​ത്ത​നം ശ​ക്ത​മാ​ക്കും.
ചെ​റു​വ​ല​ക​ളും കൂ​ടു​ക​ളും മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് മീ​ന്‍ പി​ടി​ക്കു​ന്ന​തി​നു വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തും. പൂ​ര്‍​ണ വ​ള​ര്‍​ച്ച​യി​ലെ​ത്താ​ത്ത മ​ത്സ്യം പി​ടി​ക്കു​ന്ന​തും വി​ല്‍​പ​ന ന​ട​ത്തു​ന്ന​തും ശ്ര​ദ്ധ​യി​ല്‍ പെ​ട്ടാ​ല്‍ ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഫി​ഷ​റീ​സ്, റ​വ​ന്യു, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഇ​തേ തു​ട​ര്‍​ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്കാം.
വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലു​ട​നീ​ളം പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി.​വി.​സ​തീ​ശ​ന്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 9947625185,7356114237.