സം​സ്ഥാ​ന ജൂ​ണി​യ​ര്‍ ഫു​ട്‌​ബോ​ള്‍: വി​ശി​ഷ്ടാ​തി​ഥി​യാ​യി ബി​നോ ജോ​ര്‍​ജ്
Thursday, May 26, 2022 1:16 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: ന​ട​ക്കാ​വ് രാ​ജീ​വ് ഗാ​ന്ധി ട​ര്‍​ഫി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന ജൂ​ണി​യ​ര്‍ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​വേ​ദി​യി​ല്‍ സ​ന്തോ​ഷ് ട്രോ​ഫി നേ​ടി​യ കേ​ര​ള ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​ന്‍ ബി​നോ ജോ​ര്‍​ജ് വി​ശി​ഷ്ടാ​തി​ഥി​യാ​യെ​ത്തി. ഇ​ന്ന​ലെ ന​ട​ന്ന കാ​സ​ര്‍​ഗോ​ഡ്-​എ​റ​ണാ​കു​ളം ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ലെ ക​ളി​ക്കാ​രെ പ​രി​ച​യ​പ്പെ​ട്ടു. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ടി.​വി. പാ​ര്‍​ഥി​വി​ന് ‌ട്രോ​ഫി സ​മ്മാ​നി​ച്ചു. തൃ​ക്ക​രി​പ്പൂ​ര്‍ ഡ്രീം​സ് ഫു​ട്‌​ബോ​ള്‍ അ​ക്കാ​ദ​മി​യി​ലെ വ​നി​താ​താ​ര​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ട്ട് വി​ജ​യാ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. മു​ന്‍ ദേ​ശീ​യ​താ​രം എം. ​സു​രേ​ഷ്, ജി​ല്ലാ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് വീ​ര​മ​ണി ചെ​റു​വ​ത്തൂ​ര്‍, സെ​ക്ര​ട്ട​റി ടി.​കെ.​എം. മു​ഹ​മ്മ​ദ് റ​ഫീ​ഖ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. സം​സ്ഥാ​ന ജൂ​ണി​യ​ര്‍ ഫു​ട്‌​ബോ​ള്‍ സെ​മി ഫൈ​ന​ല്‍ മ​ല്‍​സ​ര​ങ്ങ​ള്‍ ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ ഏ​ഴി​ന് ന​ട​ക്കു​ന്ന ആ​ദ്യ സെ​മി​യി​ല്‍ ആ​തി​ഥേ​യ​രാ​യ കാ​സ​ര്‍​ഗോ​ഡ് തൃ​ശൂ​രി​നെ​യും വൈ​കി​ട്ട്് 3.30 ന് ​ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ല്‍ ക​ണ്ണൂ​ര്‍ കോ​ഴി​ക്കോ​ടി​നെ​യും നേ​രി​ടും.