മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി അ​ന​ശ്വ​ര വി​ശാ​ല്‍
Wednesday, June 22, 2022 1:23 AM IST
കാ​ഞ്ഞ​ങ്ങാ​ട്:​ പ്ല​സ്ടു​വി​ല്‍ 1200ല്‍ 1200 ​മാ​ര്‍​ക്ക് നേ​ടി ജി​ല്ല​യ്ക്ക് അ​ഭി​മാ​ന​മാ​യി ബ​ല്ല ഈ​സ്റ്റ് ജി​എ​ച്ച്എ​സ്എ​സി​ലെ ഹ്യു​മാ​നി​റ്റീ​സ് വി​ദ്യാ​ർ​ഥി​നി അ​ന​ശ്വ​ര വി​ശാ​ല്‍. സാ​ധാ​ര​ണ സ​യ​ൻ​സ്, കൊ​മേ​ഴ്സ് ഗ്രൂ​പ്പു​കാ​ർ സ്വ​ന്ത​മാ​ക്കു​ന്ന ഈ ​നേ​ട്ടം ഒ​രു ഹ്യു​മാ​നി​റ്റീ​സ് വി​ദ്യാ​ർ​ഥി​നി സ്വ​ന്ത​മാ​ക്കി​യ​തും കൗ​തു​ക​മാ​യി. ഇ​ക്ക​ണോ​മി​ക്സി​ൽ തു​ട​ർ​പ​ഠ​നം ന​ട​ത്തി ഒ​രു സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​യാ​വു​ക​യാ​ണ് അ​ന​ശ്വ​ര​യു​ടെ സ്വ​പ്നം. ബാ​ര അ​ടു​ക്ക​ത്ത് വ​യ​ലി​ലെ പി.​വി​ശാ​ലാ​ക്ഷ​ന്‍- ബി.​കെ.​നി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.