കാഞ്ഞങ്ങാട്: ദുർഗ എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സുവോളജി, ബോട്ടണി, സംസ്കൃതം (ജൂണിയർ) ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ളവർ ആവശ്യമുള്ള സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി 28നു രാവിലെ പത്തിനു സ്കൂൾ ഓഫീസിൽ എത്തിച്ചേരുക.
മൊഗ്രാൽ: ജിവിഎച്ച്എസ്എസിൽ ഹയര്‍സെക്കന്‍ഡറി വിഭാഗം കൊമേഴ്സ് (സീനിയര്‍), അറബിക് (ജൂണിയര്‍) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10ന് അറബിക്, 12ന് കൊമേഴ്സ്.
ആലംപാടി: ജിഎച്ച്എസ്എസിൽ ഹയര്‍സെക്കന്‍ഡറി വിഭാഗം കൊമേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ് (സീനിയര്‍) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ രാവിലെ 10.30ന്.
പെരിയ:ഗവ.പോളിടെക്നിക് കോളജില്‍ ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍, സിവില്‍, കംപ്യൂട്ടര്‍, ഇലക്ട്രിക്കല്‍ എൻജിനിയറിംഗ് ബ്രാഞ്ചുകളില്‍ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. 28നു ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ എൻജിനിയറിംഗ് വിഭാഗങ്ങള്‍ക്കും 29നു സിവില്‍ എൻജിനിയറിംഗിനും 30ന് കംപ്യൂട്ടര്‍ എൻജിനിയറിംഗ്, ഇലക്ട്രിക്കല്‍ എൻജിനിയറിംഗ് വിഭാഗങ്ങള്‍ക്കും കൂടിക്കാഴ്ച നടത്തും. യോഗ്യത ബന്ധപ്പെട്ട വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത എൻജിനിയറിംഗ് ബിരുദം. കൂടിക്കാഴ്ചക്ക് ഹാജരാകുന്നവര്‍ രാവിലെ 10ന് മുമ്പ് ബയോഡാറ്റ, അക്കാദമിക /പരിചയ സര്‍ട്ടിഫിക്കറ്റുകളുടെയും അസലും പകര്‍പ്പുകളും സഹിതം പോളിടെക്നിക് ഓഫീസില്‍ പേര് റജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0467-2234020, 9895821696.
കയ്യൂര്‍:ഗവ.ഐടിഐയില്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആൻഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, മെക്കാനിക്ക് ഡീസല്‍ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്. കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആൻഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ഐടി/ ഇലക്ട്രോണിക്സ് ത്രിവത്സര ഡിപ്ലോമ/ എൻജിനിയറിംഗ് ബിരുദം/ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആൻഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ എന്‍ടിസിയും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍എസിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും.
മെക്കാനിക്ക് ഡീസല്‍ യോഗ്യത: ഓട്ടോമോബൈല്‍ എൻജിനിയറിംഗ് ബ്രാഞ്ചിലുള്ള ത്രിവത്സര ഡിപ്ലോമ/ എൻജിനിയറിംഗ് ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍എസിയും ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവും. കൂടിക്കാഴ്ച 24നു രാവിലെ 11ന് ഐടിഐയില്‍. ഫോണ്‍: 04672-230980.
കാസര്‍ഗോഡ്: ഗവ. കോളജില്‍ മലയാളം, ജേർണലിസം വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. 55 ശതമാനം മാര്‍ക്കോട് ബിരുദാനന്തര ബിരുദവും നെറ്റും പാസായവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും. നാളെ മലയാളത്തിനും 24ന് ജേര്‍ണലിസത്തിനും കൂടിക്കാഴ്ച നടത്തും. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേരു രജിസ്റ്റര്‍ ചെയ്തിരിക്കണം. ഫോണ്‍: 04994 256 027.