പാ​ർ​ട്ടി പ​രി​പാ​ടി​യി​ൽ എ​ത്തി​യി​ട്ടും വേ​ദി പ​ങ്കി​ടാ​തെ കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍
Thursday, June 23, 2022 12:59 AM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ലു​യ​ര്‍​ന്ന ഫ​ണ്ട് തി​രി​മ​റി വി​വാ​ദ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളെ​ത്തു​ട​ര്‍​ന്ന് പൊ​തു​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍​നി​ന്ന് വി​ട്ടു​നി​ല്‍​ക്കു​ന്ന സി​പി​എം പ​യ്യ​ന്നൂ​ര്‍ ഏ​രി​യ മു​ൻ സെ​ക്ര​ട്ട​റി വി. ​കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍ വേ​ദി പ​ങ്കി​ടാ​തെ സ​ദ​സ്യ​രി​ല്‍ ഒ​രാ​ളാ​യി. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​നു സ​മീ​പം നി​ര്‍​മി​ച്ച പി. ​ക​ണ്ണ​ന്‍ നാ​യ​ര്‍ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​യാ​യി​ട്ടും വേ​ദി പ​ങ്കി​ടാ​തെ മാ​റി​നി​ന്ന​ത്. സ്വാ​ഗ​ത​പ്ര​സം​ഗ​ക​നാ​യ എം. ​സു​നി​ല്‍​കു​മാ​ര്‍ കു​ഞ്ഞി​ക്കൃ​ഷ്ണ​നെ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടും അ​ദ്ദേ​ഹം സ​ദ​സി​ലി​രു​ന്ന​തേ​യു​ള്ളൂ.
പ​യ്യ​ന്നൂ​രി​ല്‍ ഉ​യ​ര്‍​ന്നു​വ​ന്ന ഫ​ണ്ട് തി​രി​മ​റി വി​വാ​ദ​ങ്ങ​ളെ തു​ട​ര്‍​ന്നു​ള്ള അ​ച്ച​ട​ക്ക​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​രോ​പ​ണ​വി​ധേ​യ​ര്‍​ക്കെ​തി​രെ പാ​ര്‍​ട്ടി ന​ട​പ​ടി സ്വീ​ക​രി​ച്ച കൂ​ട്ട​ത്തി​ല്‍ ഇ​ദ്ദേ​ഹം വ​ഹി​ച്ചി​രു​ന്ന സി​പി​എം പ​യ്യ​ന്നൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​സ്ഥാ​ന​ത്തേ​ക്ക് ടി.​വി. രാ​ജേ​ഷി​നെ താ​ത്കാ​ലി​ക​മാ​യി നി​യോ​ഗി​ക്കു​ക​യു​ണ്ടാ​യി. ഇ​തി​ല്‍ മ​നം​നൊ​ന്താ​ണ് കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ പൊ​തു​പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​ത്.
പി​ന്നീ​ട് അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ​ല്ലാം വി​ഫ​ല​മാ​കു​ക​യും മു​ന്‍ തീ​രു​മാ​ന​ത്തി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ന്ന​തി​നു​മി​ട​യി​ലാ​ണ് ഇ​ന്ന​ലെ വീ​ടി​നു സ​മീ​പം നി​ര്‍​മി​ച്ച ക​ണ്ണ​ന്‍ നാ​യ​ര്‍ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്. സം​ഘാ​ട​ക​സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ പി.​പി. കോ​മ​ള​വ​ല്ലി​യാ​ണ് ച​ട​ങ്ങി​ൽ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ച​ത്.