ക​ർ​ഷ​ക​രു​ടെ ദു​രി​ത​ങ്ങ​ൾ​ക്കു​നേ​രേ സ​ർ​ക്കാ​രു​ക​ൾ ക​ണ്ണ​ട​യ്ക്കു​ന്നു: മോ​ണ്‍. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ല്‍
Thursday, June 23, 2022 1:07 AM IST
പ​ര​പ്പ: മ​നു​ഷ്യ​ന്‍റെ അ​വ​കാ​ശ​ങ്ങ​ള്‍ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന ഉ​ത്ത​ര​വു​ക​ള്‍​ക്കും ന​യ​ങ്ങ​ള്‍​ക്കു​മെ​തി​രേ ജ​ന​ങ്ങ​ള്‍ ജാ​തി-​മ​ത-​രാ​ഷ്ട്രീ​യ ഭേ​ദ​മെ​ന്യേ ഒ​ന്നാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ സ്വ​ത്തി​നും കൃ​ഷി​ക്കും ജീ​വ​നും സം​ര​ക്ഷ​ണം ന​ല്‍​കാ​ത്ത സ​ര്‍​ക്കാ​രു​ക​ളു​ടെ സ്ഥാ​ന​ത്ത് ക​ര്‍​ഷ​ക​ര്‍​ക്ക് പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്ന ഒ​രു സ​ര്‍​ക്കാ​ര്‍ ഭ​ര​ണ​ത്തി​ല്‍ വ​ര​ണ​മെ​ന്നും ഇ​ന്‍​ഫാം ദേ​ശീ​യ ചെ​യ​ര്‍​മാ​ന്‍ മോ​ണ്‍. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ബ​ഫ​ര്‍ സോ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തി​നും വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു​മെ​തി​രേ ഇ​ന്‍​ഫാം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ര​പ്പ​യി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നാ​ളു​ക​ളാ​യി ക​ര്‍​ഷ​ക​ര്‍ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ള്‍ വി​വ​രി​ക്കാ​ന്‍ പ​റ്റാ​ത്ത​വി​ധം വ​ലു​താ​ണ്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ക്കു​ന്നു. എ​ങ്കി​ലും ക​ര്‍​ഷ​ക​ന്‍റെ ദു​രി​ത​ങ്ങ​ള്‍​ക്ക് യാ​തൊ​രു കു​റ​വു​മി​ല്ല. ഓ​രോ വ​ര്‍​ഷ​വും ക​ര്‍​ഷ​ക​നെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന പു​തി​യ നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും അ​ടി​ച്ചേ​ല്‍​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​ര്‍​ഷ​ക​രെ ഇ​ത്ര​മാ​ത്രം പ​രി​ഗ​ണി​ക്കാ​ത്ത ഒ​രു രാ​ജ്യം വേ​റെ​യു​ണ്ടോ​യെ​ന്ന് സം​ശ​യ​മാ​ണെ​ന്നും മോ​ണ്‍. ഒ​റ്റ​പ്ലാ​ക്ക​ല്‍ പ​റ​ഞ്ഞു.
ഇ​ന്‍​ഫാം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗി​രി തി​രു​താ​ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ.​ഡോ. ജോ​ണ്‍​സ​ണ്‍ അ​ന്ത്യാം​കു​ളം ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും ജോ​ഷ് ജോ ​ഒ​ഴു​ക​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. പോ​ള്‍ മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ല്‍ പ്ര​സം​ഗി​ച്ചു. ഫാ. ​മാ​ത്യു കോ​ണി​ക്ക​ല്‍ സ്വാ​ഗ​ത​വും ജി​ല്ലാ സെ​ക്ര​ട്ട​റി പീ​യൂ​സ് പ​റേ​ടം ന​ന്ദി​യും പ​റ​ഞ്ഞു.