ഡ​യ​റി ഫാം ​ഇ​ന്‍​സ്ട്ര​ക്ട​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍
Saturday, June 25, 2022 1:19 AM IST
മു​ള്ളേ​രി​യ: കാ​റ​ഡു​ക്ക, മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വ​നി​ത​ക​ള്‍​ക്ക് സ​ബ്‌​സി​ഡി​യോ​ടെ പ​ശു​വി​നെ വാ​ങ്ങു​ന്ന​തി​നാ​യി ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​യി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡെ​യ​റി ഫാം ​ഇ​ന്‍​സ്ട്ര​ക്ട​ര്‍ ബി​നു​മോ​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.
പ​ശു​വി​നെ വി​ല്പ​ന ന​ട​ത്തി​യ ആ​ളു​ക​ളെ​ന്ന പേ​രി​ല്‍ ചി​ല ക്ഷീ​ര​സം​ഘം ജീ​വ​ന​ക്കാ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഇ​യാ​ള്‍ സ​ബ്‌​സി​ഡി തു​ക ക്ര​ഡി​റ്റ് ചെ​യ്യു​ക​യും അ​ത് പ​ണ​മാ​യി അ​വ​രി​ല്‍​നി​ന്നും കൈ​പ്പ​റ്റു​ക​യും ചെ​യ്ത​താ​യാ​യി​രു​ന്നു ആ​രോ​പ​ണം. ഇ​തേ​ത്തു​ട​ര്‍​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി മാ​ത്യു, മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി.​മി​നി, കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഗോ​പാ​ല​കൃ​ഷ്ണ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഡെ​യ​റി ഫാം ​ഇ​ന്‍​സ്ട്ര​ക്ട​ര്‍​ക്കെ​തി​രെ വി​ജി​ല​ന്‍​സി​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.
ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സി​ല്‍​നി​ന്നും എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കൊ​പ്പം ഇ​യാ​ളും കൂ​ടി​യ​തോ​ടെ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി. തു​ട​ര്‍​ന്ന് ഇ​യാ​ളെ ത​ത്കാ​ല​ത്തേ​ക്ക് ചു​മ​ത​ല​യി​ല്‍ നി​ന്നും മാ​റ്റി​നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​ത്.
ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് അ​സി. ഡ​യ​ര​ക്ട​ര്‍ സി​ജോ​ണ്‍ ജോ​ണ്‍ കു​ന്ന​ത്ത്, ഡ​യ​റി എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ. ​ശാ​ലി​നി, സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് ബി. ​സു​രേ​ഷ് കു​മാ​ര്‍, ഹെ​ഡ് ക്ല​ര്‍​ക്ക് ഉ​മേ​ഷ് ബാ​ബു, സീ​നി​യ​ര്‍ ക്ലാ​ര്‍​ക്ക് സ​തീ​ഷ് കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി മാ​ത്യു, ബി​ഡി​ഒ കെ. ​ഷീ​ബ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.