കാ​സ​ർ​ഗോ​ഡ് സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യം കേ​ന്ദ്ര​മാ​ക്കി സോ​ൺ
Monday, June 27, 2022 1:23 AM IST
കാ​സ​ർ​ഗോ‌​ഡ്: കാ​സ​ർ​ഗോ​ഡ് മേ​ഖ​ല​യെ ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ പ​തി​നേ​ഴാ​മ​ത്തെ ഫൊ​റോ​ന​യാ​യി ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി കാ​സ​ർ​ഗോ​ഡ് സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക കേ​ന്ദ്ര​മാ​ക്കി സോ​ൺ പ്ര​ഖ്യാ​പി​ച്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ ആ​ർ​ച്ച്ബി​ഷ​പ്പി​ന്‍റെ വി​ജ്ഞാ​പ​നം വാ​യി​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് വ​ള്ളി​മ​ല​ക്ക് സോ​ണി​ന്‍റെ ചു​മ​ത​ല​ക​ൾ ന​ല്കി. ഫൊ​റോ​ന​യു​ടെ അ​ധി​കാ​ര​ങ്ങ​ൾ വി​കാ​രി​ക്ക് ഉ​ണ്ടാ​കും.
കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന വി​കാ​രി മോ​ൺ. മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
കാ​സ​ർ​ഗോ​ഡ് മേ​ഖ​ല​യി​ലെ ബ​ദി​യ​ഡു​ക്ക, മു​ള്ളേ​രി​യ, പൊ​യി​നാ​ച്ചി, കു​മ്പ​ള, ഹൊ​സ​ങ്ക​ടി, കാ​സ​ർ​ഗോ​ഡ് എ​ന്നീ ഇ​ട​വ​ക​യി​ലെ വി​കാ​രി​മാ​ർ, സ​ന്യ​സ്ത​ർ, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, ഇ​ട​വ​കാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.