ഡ്രീം ​പ​ദ്ധ​തി​ക്ക് തു​ട​ക്ക​ം
Tuesday, June 28, 2022 1:12 AM IST
ബേ​ക്ക​ൽ: ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബേ​ക്ക​ൽ പോ​ലീ​സും ഡോ​ൺ ബോ​സ്കോ ഡ്രീം (​ഡ്ര​ഗ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് മെ​ന്‍റ​റിം​ഗ്) കാ​സ​ർ​ഗോ​ഡും സം​യു​ക്ത​മാ​യി പ​ള്ളി​ക്ക​ര ബീ​ച്ചി​ൽ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ പ​രി​പാ​ടി പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ്രീം ​പ​ദ്ധ​തി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഡി​വൈ​എ​സ്പി സി.​കെ.​സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ഇ​ൻ​സ്പെ​ക്ട​ർ യു.​വി​പി​ൻ, ഹോ​ളി ഫാ​മി​ലി എ​ച്ച്എ​സ്എ​സ്എ​സ് മു​ഖ്യാ​ധ്യാ​പ​ക​ൻ ഒ.​എ. ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്രസംഗിച്ചു.​തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന ല​ഹ​രി വി​മു​ക്ത സ​ന്ദേ​ശ​ങ്ങ​ൾ എ​ഴു​തി​യ പ​ട്ടം പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി പ​റ​ത്തി. രാ​ജ​പു​രം ഹോ​ളി​ഫാ​മി​ലി സ്കൂ​ൾ, ത​ച്ച​ങ്ങാ​ട് ജി​എ​ച്ച്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ ഫ്ലാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു. ബാ​ല​ച​ന്ദ്ര​ൻ കൊ​ട്ടോ​ടി മാ​ജി​ക് ഷോ ​അ​വ​ത​രി​പ്പി​ച്ചു. അ​ജി തോ​മ​സ് അ​ടി​യാ​യി​പ​ള്ളി​യി​ൽ ന​ന്ദി പ​റ​ഞ്ഞു.