ടി.​എ​സ്. തി​രു​മു​മ്പ് സാം​സ്‌​കാ​രി​ക സ​മു​ച്ച​യം നി​ര്‍​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍
Wednesday, June 29, 2022 1:00 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ടി​ക്കൈ ടി.​എ​സ്. തി​രു​മു​മ്പ് സാം​സ്‌​കാ​രി​ക സ​മു​ച്ച​യം നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. അ​മ്പ​ല​ത്തു​ക​ര​യി​ല്‍ 3.77 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് ഓ​പ്പ​ണ്‍ എ​യ​ര്‍ തി​യേ​റ്റ​റ​ട​ക്കം അ​ഞ്ചു കെ​ട്ടി​ട​ങ്ങ​ളോ​ട് കൂ​ടി​യ സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​മൊ​രു​ങ്ങു​ന്ന​ത്.​സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ങ്ങ​ള്‍, ക​ലാ​പ​രി​പാ​ടി​ക​ള്‍, ശി​ല്‍​പ്പ​ശാ​ല​ക​ള്‍ തു​ട​ങ്ങി​യ​വ​യ്ക്ക് ഉ​ത​കു​ന്ന ത​ര​ത്തി​ല്‍ ഓ​പ്പ​ണ്‍ എ​യ​ര്‍ തി​യേ​റ്റ​ര്‍ ഉ​ള്‍​പ്പ​ടെ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ല്‍ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ 41.95 കോ​ടി രൂ​പ​യി​ല്‍ പ​ണി ക​ഴി​പ്പി​ക്കു​ന്ന സ​മു​ച്ച​യം ജി​ല്ല​യ്ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ ഈ​ടു​റ്റ സം​ഭാ​വ​ന​യി​ലൊ​ന്നാ​യി മാ​റും.

വി​ശാ​ല​മാ​യ പൂ​മു​ഖം, പ്ര​ദ​ര്‍​ശ​ന ഹാ​ള്‍, ഭ​ക്ഷ​ണ​ശാ​ല, ഓ​ഡി​റ്റോ​റി​യം, എ​ന്നി​വ​യും സ​മു​ച്ച​യ​ത്തി​ലു​ണ്ട്. 69,250 ച​തു​ര​ശ്ര അ​ടി​യാ​ണ് സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ന്‍റെ ആ​കെ വി​സ്തൃ​തി. പ്ര​വേ​ശ​ന ബ്ലോ​ക്കി​ല്‍ 14750 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ്ണ​മു​ള്ള വി​വ​ര​വി​ത​ര​ണ കേ​ന്ദ്രം, സ്മാ​ര​ക ഹാ​ള്‍, സു​വ​നീ​ര്‍ വി​ല്‍​പ​ന ശാ​ല​ക​ള്‍, ഗ്ര​ന്ഥ​ശാ​ല, ഭ​ര​ണ​നി​ര്‍​വഹ​ണ കേ​ന്ദ്രം എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്നു.25,750 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള പ്ര​ദ​ര്‍​ശ​ന​ശാ​ല, ബ്ലാ​ക്ക് ബു​ക്ക് തി​യേ​റ്റ​ര്‍, സെ​മി​നാ​ര്‍ ഹാ​ള്‍, പ​ഠ​ന മു​റി​ക​ള്‍ കൂ​ടാ​തെ ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്കു​ള്ള പ​ണി​ശാ​ല​ക​ള്‍ എ​ന്നി​വ പ്ര​ദ​ര്‍​ശ​ന ബ്ലോ​ക്കിന്‍റെ ഭാ​ഗ​മാ​യി ഒ​രു​ങ്ങു​ന്നു.

10,750 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള ഓ​ഡി​റ്റോ​റി​യം, 14,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ്ണ​മു​ള്ള ഗോ​ത്ര​ക​ലാ മ്യൂ​സി​യം, ഫോ​ക്ളോ​ര്‍ സെ​ന്‍റര്‍, ക​ഫെ​റ്റീ​രി​യ എ​ന്നി​വ അ​ട​ങ്ങി​യ ക​ഫെ​റ്റീ​രി​യ ബ്ലോ​ക്കും സ​മു​ച്ച​യ​ത്തി​ലു​ണ്ട്. ഓ​പ്പ​ണ്‍ എ​യ​ര്‍ തി​യ​റ്റ​റി​ല്‍ 650 പേ​ര്‍​ക്ക് പ​രി​പാ​ടി​ക​ള്‍ വീ​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കും. അ​ന്തി​മ​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മു​ച്ച​യം ഓ​ഗ​സ്റ്റി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.