പി.​എം. ചാ​ക്കോ​യ്ക്ക് കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ​രം
Thursday, June 30, 2022 1:12 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​പ​ക കാ​ലം മു​ത​ൽ അം​ഗ​വും പി​ന്നീ​ട് നേ​തൃ​നി​ര​യി​ലു​മെ​ത്തി​യ പു​ന്ന​ക്കു​ന്ന് സ്വ​ദേ​ശി പി.​എം. ചാ​ക്കോ​യ്ക്ക് കേ​ര​ള കോ​ൺ​ഗ്ര​സ് ആ​ദ​ര​വേ​കി. 38 വ​ർ​ഷം മു​മ്പ് കോ​ഴി​ക്കോ​ട് മ​രു​തോ​ങ്ക​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​ൽ സ​ജീ​വ​മാ​യ ചാ​ക്കോ യൂ​ത്ത് കോ​ൺ​ഗ്ര​സ് കോ​ഴി​ക്കോ​ട്
ജി​ല്ലാ സെ​ക്ര​ട്ട​റി പ​ദ​വി​യി​ലി​രി​ക്കെ​യാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ​ത്. സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ മാ​ത്ത​ച്ച​ൻ ക​രു​വ​നാ​കു​ന്നേ​ലി​ൽ നി​ന്നാ​ണ് 1964ൽ ​കേ​ര​ള കോ​ൺ​ഗ്ര​സ് അം​ഗ​ത്വം സ്വീ​ക​രി​ക്കു​ന്ന​ത്. പി​ന്നീ​ട് നാ​ദാ​പു​രം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​ന്നീ ത​ല​ങ്ങ​ളി​ലൊ​ക്കെ പ്ര​വ​ർ​ത്തി​ച്ചു.
1990 ൽ ​സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും ക​ർ​ഷ​ക യൂ​ണി​യ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യി. 1996 ലാ​ണ് വെ​സ്റ്റ് എ​ളേ​രി​യി​ലെ പു​ന്ന​ക്കു​ന്നി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്. തൊ​ട്ട​ടു​ത്ത വ​ർ​ഷം കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചു. ത​ന്‍റെ 85-ാം വ​യ​സി​ലും കേ​ര​ള കോ​ൺ​ഗ്ര​സ് എ​ന്ന് പ​റ​യു​മ്പോ​ൾ ത​ന്നെ ചാ​ക്കോ​ക്ക് ആ​വേ​ശ​മാ​ണ്.
കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ചാ​ക്കോ​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് ആ​ദ​ര​വ് ന​ൽ​കി​യ​ത്. ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം എം.​പി.​ജോ​സ​ഫ് പൊ​ന്നാ​ട ചാ​ർ​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി കു​രു​വി​ളാ​നി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​ൻ​സ് ജോ​സ​ഫ്, ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യ് മാ​റ​ടി​യി​ൽ, തൃ​ക്ക​രി​പ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബി​ജു പു​തു​പ്പ​ള്ളി ത​കി​ടി​യേ​ൽ, ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നോ​യ് വ​ള്ളോ​പ്പ​ള്ളി, വെ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് കാ​ന​ങ്കാ​വി​ൽ, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ സെ​ക്ര​ട്ട​റി റോ​ബി​ൻ മ​രോ​ട്ടി​ത​ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.