പ്ര​ധാ​ന്‍​മ​ന്ത്രി ജ​ന്‍ വി​കാ​സ് കാ​ര്യ​ക്രം: പദ്ധതിചർച്ച തുടങ്ങി
Thursday, June 30, 2022 1:12 AM IST
കാ​സ​ർ​ഗോ​ഡ്: ന്യൂ​ന​പ​ക്ഷ ക്ഷേ​മം മു​ന്‍​നി​ര്‍​ത്തി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​ധാ​ന്‍​മ​ന്ത്രി ജ​ന്‍ വി​കാ​സ് കാ​ര്യ​ക്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ​ത​ല ക​മ്മി​റ്റി യോ​ഗം ചേ​ര്‍​ന്നു.
‌ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, നൈ​പു​ണ്യ വി​ക​സ​നം എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്കു​ള്ള പ്ര​പ്പോ​സ​ല്‍ ന​ല്‍​കാ​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ യോ​ഗം ച​ര്‍​ച്ച ചെ​യ്തു.
പ​ദ്ധ​തി നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്ന പ്ര​ദേ​ശ​ത്തി​ന്‍റെ 15 കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ 2011 ലെ ​സെ​ന്‍​സ​സ് പ്ര​കാ​രം 25 ശ​ത​മാ​നം ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ക്കാ​ര്‍ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​യി​രി​ക്ക​ണം എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ മാ​ന​ദ​ണ്ഡം. ല​ഭി​ക്കു​ന്ന ഫ​ണ്ടി​ന്‍റെ 80 ശ​ത​മാ​നം ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, നൈ​പു​ണ്യ വി​ക​സ​നം എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ മു​ന്‍​ഗ​ണ​ന ന​ല്‍​കി​യാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കു​ക.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ ബ്ലോ​ക്ക് ത​ല സ​മി​തി​ക്ക് പ്രൊ​പ്പോ​സ​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. ബ്ലോ​ക്ക് ത​ല സ​മി​തി പ്ര​പ്പോ​സ​ല്‍ വി​ല​യി​രു​ത്തി ജി​ല്ലാ​ത​ല സ​മി​തി​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം. കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള എം​പ​വേ​ര്‍​ഡ് ക​മ്മി​റ്റി​യാ​ണ് പ​ദ്ധ​തി​ക്ക് അ​ന്തി​മ അം​ഗീ​കാ​രം ന​ല്‍​കു​ന്ന​ത്.
ക​ര​കൗ​ശ​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​വു​ന്ന ഹൂ​നാ​ര്‍ ഹ​ബ്ബു​ക​ള്‍, മാ​ര്‍​ക്ക​റ്റ് ഷെ​ഡു​ക​ള്‍, സ​ദ്ഭാ​വ​ന മ​ന്ദി​ര​ങ്ങ​ള്‍ എ​ന്നി​വ​യും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ അ​ധി​ക ക്ലാ​സ് മു​റി​ക​ള്‍, പു​തി​യ അ​ക്കാ​ദ​മി​ക് കെ​ട്ടി​ട​ങ്ങ​ള്‍, സ്മാ​ര്‍​ട്ട് ക്ലാ​സ് റൂ​മു​ക​ള്‍, കം​പ്യൂ​ട്ട​ര്‍ ലാ​ബു​ക​ള്‍ എ​ന്നി​വ​യും ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ വി​ക​സ​ന​ങ്ങ​ള്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളു​ടെ വി​ക​സ​നം, സ​ര്‍​ക്കാ​ര്‍ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​ക​ളു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും നൈ​പു​ണ്യ വി​ക​സ​ന രം​ഗ​ത്ത് ഐ​ടി​ഐ-​പോ​ളി ടെ​ക്‌​നി​ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, പൂ​നാ​ര്‍​ഹ​ബ്ബു​ക​ള്‍ തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ള്‍ പ​ദ്ധ​തി​ക്ക് കീ​ഴി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താം. ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളും അ​മൃ​ത് സ​രോ​വ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഉ​ള്‍​പ്പ​ടു​ത്താം.
വി​ശ​ദ​മാ​യ പ്രൊ​പ്പോ​സ​ല്‍ വി​വി​ധ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍ ജൂ​ലൈ പ​ത്തി​ന​കം ജി​ല്ലാ സ​മി​തി​ക്ക് സ​മ​ര്‍​പ്പി​ക്കും. തു​ട​ര്‍​ന്ന് ഓ​ഗ​സ്റ്റ് 19ഓ​ടെ ജി​ല്ലാ​സ​മി​തി സം​സ്ഥാ​ന സ​മി​തി​ക്ക് സ​മ​ര്‍​പ്പി​ക്കും. യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ എ.​എ​സ്. മാ​യ, അ​സി. പ്ലാ​നി​ങ് ഓ​ഫീ​സ​ര്‍ ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. യോ​ഗ​ത്തി​ല്‍ വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, വി​വി​ധ വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ മേ​ധാ​വി​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.