പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് തീ​രു​മാ​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം
Friday, July 1, 2022 12:48 AM IST
പ​ന​ത്ത​ടി: പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ സ​ര്‍​ക്കാ​ര്‍​സ്ഥാ​പ​ന​ങ്ങ​ളി​ലും സ്‌​കൂ​ളു​ക​ളി​ലും ദേ​ശാ​ഭി​മാ​നി പ​ത്രം വി​ത​ര​ണം ചെ​യ്യാ​നു​ള്ള ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​ത്തി​നെ​തി​രേ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ള്‍ വി​യോ​ജ​ന​ക്കു​റി​പ്പ് ന​ൽ​കി. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ​ര്‍​ക്കാ​ര്‍​സ്ഥാ​പ​ന​ങ്ങ​ളി​ലും മു​ഴു​വ​ന്‍ സ്‌​കൂ​ളു​ക​ളി​ലു​മാ​യി 75 ദേ​ശാ​ഭി​മാ​നി പ​ത്രം വി​ത​ര​ണം ചെ​യ്യാ​നാ​ണ് ഇ​ന്ന​ലെ ചേ​ര്‍​ന്ന ഭ​ര​ണ​സ​മി​തി യോ​ഗം തീ​രു​മാ​ന​മെ​ടു​ത്ത​ത്.
പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളാ​യ എ​ന്‍.​വി​ന്‍​സെ​ന്‍റ്, രാ​ധാ സു​കു​മാ​ര​ന്‍, കെ.​എ​സ്.​പ്രീ​തി, കെ.​കെ. വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രാ​ണ് ഭ​ര​ണ​സ​മി​തി​യോ​ഗ​ത്തി​ല്‍ പ്ര​തി​ഷേ​ധ​വും വി​യോ​ജ​ന​ക്കു​റി​പ്പും രേ​ഖ​പ്പെ​ടു​ത്തി​യ​ത്.