ബാ​ല​വാ​ണി വാ​രാ​ന്ത്യ ഓ​ണ്‍​ലൈ​ന്‍ റേ​ഡി​യോ പ്ര​ക്ഷേ​പ​ണം ! 100-ാം എ​പ്പി​സോ​ഡ് ആ​ഘോ​ഷിച്ചു
Friday, August 12, 2022 1:24 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: സെ​ന്‍റ് പോ​ള്‍​സ് എ​യു​പി സ്‌​കൂ​ളി​ലെ ബാ​ല​വാ​ണി വാ​രാ​ന്ത്യ ഓ​ണ്‍​ലൈ​ന്‍ റേ​ഡി​യോ പ്ര​ക്ഷേ​പ​ണ​ത്തി​ന്‍റെ 100-ാം എ​പ്പി​സോ​ഡ് ആ​ഘോ​ഷ​മാ​ക്കി വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും. സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ത്താ​ര്‍ വ​ട​ക്കു​മ്പാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​രീം ച​ന്തേ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​കാ​ശ​വാ​ണി ക​ണ്ണൂ​ര്‍ നി​ല​യം ഡ​യ​റ​ക്ട​ര്‍ കെ.​ബാ​ല​ച​ന്ദ്ര​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക​ണ്ണൂ​ര്‍ രൂ​പ​ത കോ​ര്‍​പ്പ​റേ​റ്റ് മാ​നേ​ജ​ര്‍ റ​വ.​ഡോ. ക്ലാ​ര​ന്‍​സ് പാ​ലി​യ​ത്ത് അ​നു​ഗ്ര​ഹ​ഭാ​ഷ​ണം ന​ട​ത്തി. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ.​വി​നു ക​യ്യാ​നി​ക്ക​ല്‍, മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ഷീ​ന ജോ​ര്‍​ജ്, പ​ഞ്ചാ​യ​ത്തം​ഗം ഇ.​ശ​ശി​ധ​ര​ന്‍, ചെ​റു​വ​ത്തൂ​ര്‍ ബി​പി​സി വി.​എ​സ്.​ബി​ജു​രാ​ജ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി.​ജ​യ​ദേ​വ​ന്‍, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​ജി.​ആ​യി​ഷാ​ബി, ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​വേ​ണു​ഗോ​പാ​ല​ന്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.​ടി.​പി.​ഷ​ഹീ​ദ്, പി.​ബേ​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ബാ​ല​വാ​ണി അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രാ​യ റി​ട്ട. അ​ധ്യാ​പി​ക പി.​യു.​സു​മ​തി, അ​ധ്യാ​പ​ക​രാ​യ കെ.​സീ​ത, എ.​സ​റീ​ന, ഉ​ണ്ണി ജോ​ര്‍​ജ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. അ​വ​താ​ര​ക​രാ​യ കെ.​വി.​സ​ര​യൂ, എ​സ്.​മാ​ന​സ എ​ന്നീ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ന​ട​ത്തി​യ ആ​സ്വാ​ദ​ന​കു​റി​പ്പ് മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​യ ധ്വ​നി രാ​ജീ​വ്, കെ.​ദി​ല്‍​ഷ, ത​ന്‍​മ​യ രാ​ജ് എ​ന്നി​വ​ര്‍​ക്ക് സ​മ്മാ​ന​ദാ​നം ന​ട​ത്തി. നൂ​റാം എ​പ്പി​സോ​ഡ് ആ​ഘോ​ഷ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ചേ​ര്‍​ന്ന് നി​ര്‍​മി​ച്ച ആ​റ​ടി ഉ​യ​ര​മു​ള്ള കൂ​റ്റ​ന്‍ റേ​ഡി​യോ മാ​തൃ​ക​യും ശ്ര​ദ്ധേ​യ​മാ​യി.