ചി​ങ്ങം ഒ​ന്ന് ക​ണ്ണീ​ര്‍​ദി​ന​മാ​യി ആ​ച​രി​ക്കാ​ന്‍ ഇ​ന്‍​ഫാം
Saturday, August 13, 2022 1:16 AM IST
ഭീ​മ​ന​ടി: ചി​ങ്ങം ഒ​ന്ന് ഇ​ന്‍​ഫാം ക​ര്‍​ഷ​ക​രു​ടെ ക​ണ്ണീ​ര്‍ ദി​ന​മാ​യി ആ​ച​രി​ക്കും.
വ​ന്യ​മൃ​ഗ​ശ​ല്യം, ബ​ഫ​ര്‍​സോ​ണ്‍, കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വ്, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം, പ്ര​കൃ​തി​ക്ഷോ​ഭം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന യാ​തൊ​രു​വി​ധ ന​ട​പ​ടി​ക​ളും സ​ര്‍​ക്കാ​രി​ന്റെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ക​ണ്ണീ​ര്‍ ദി​ന​വും പ്ര​തി​ഷേ​ധ​റാ​ലി​യും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ഭീ​മ​ന​ടി വി​മ​ല എ​ല്‍​പി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന പ്ര​തി​ഷേ​ധ റാ​ലി ഫാ. ​ജോ​സ് തൈ​ക്കു​ന്നും​പു​റം ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. തു​ട​ര്‍​ന്ന് ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന പൊ​തു​യോ​ഗം ഇ​ന്‍​ഫാം ദേ​ശീ​യ ചെ​യ​ര്‍​മാ​ന്‍ മോ​ണ്‍. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ഇ​ന്‍​ഫാം മേ​ഖ​ലാ ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ജോ​ണ്‍​സ​ണ്‍ അ​ന്ത്യാം​കു​ളം ചെ​യ​ര്‍​മാ​നും ഭീ​മ​ന​ടി ക്രി​സ്തു​രാ​ജാ പ​ള്ളി​വി​കാ​രി ഫാ.​ജോ​സ് തൈ​ക്കു​ന്നും​പു​റം ക​ണ്‍​വീ​ന​റു​മാ​യി 51 അം​ഗ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗി​രി മാ​ത്യു, ജോ​ണി കു​റ്റി​യാ​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.