സി​പി​ഐ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​നം; സി.​പി.​ബാ​ബു ജി​ല്ലാ സെ​ക്ര​ട്ട​റി
Monday, August 15, 2022 1:20 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സി​പി​ഐ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​നം. മൂ​ന്നു ടേം ​പൂ​ര്‍​ത്തി​യാ​ക്കി​യ ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ലി​നു പ​ക​രം പു​തി​യ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി സി.​പി.​ബാ​ബു​വി​നെ തെ​ര​ഞ്ഞെ​ടു​ത്തു. 35 പൂ​ര്‍​ണ അം​ഗ​ങ്ങ​ളും മൂ​ന്ന് ക്യാ​ന്‍​ഡി​ഡേ​റ്റ് അം​ഗ​ങ്ങ​ളും അ​ട​ങ്ങി​യ 38 അം​ഗ ജി​ല്ലാ കൗ​ണ്‍​സി​ലി​നെ​യും സം​സ്ഥാ​ന സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളാ​യി ഒ​മ്പ​ത് പേ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
ക​യ്യൂ​രി​ലെ പ​രേ​ത​നാ​യ പൊ​ടോ​ര അ​പ്പൂ​ഞ്ഞി​നാ​യ​രു​ടെ​യും സി.​പി. കാ​ര്‍​ത്യാ​യ​ണി അ​മ്മ​യു​ടെ​യും മ​ക​നാ​യ സി.​പി.​ബാ​ബു ക​യ്യൂ​ര്‍ ര​ക്ത​സാ​ക്ഷി പൊ​ടോ​ര കു​ഞ്ഞ​മ്പു​നാ​യ​രു​ടെ സ​ഹോ​ദ​രി​യു​ടെ പൗ​ത്ര​നാ​ണ്. 1980 ല്‍ ​ബാ​ല​വേ​ദി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യി പൊ​തു​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.
എ​ഐ​എ​സ്എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി, എ​ഐ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സി​പി​ഐ നീ​ലേ​ശ്വ​രം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു. മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി പ​ര​പ്പ മ​ണ്ഡ​ലം ക​മ്മ​റ്റി രു​പീ​ക​രി​ച്ച​പ്പോ​ള്‍ ആ​ദ്യ​ത്തെ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യി. നി​ല​വി​ല്‍ ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.
ബി​കെ​എം​യു ജി​ല്ലാ സെ​ക്ര​ട്ട​റി, പ്ര​വാ​സി ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ റ​ബ​ര്‍ ആ​ൻഡ് കാ​ഷ്യു ലേ​ബ​ര്‍ യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ഭാ​ര്യ എ​ന്‍ ഗീ​ത അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യാ​ണ്. മ​ക്ക​ള്‍: സ്നേ​ഹ, അ​ര്‍​ധേ​ന്ദു ഭൂ​ഷ​ണ്‍. മ​രു​മ​ക​ന്‍: ജി​തി​ന്‍.
മാ​ണി​ക്കോ​ത്ത് എം​വി​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സം സം​സ്ഥാ​ന അ​സി. സെ​ക്ര​ട്ട​റി​മാ​രാ​യ സ​ത്യ​ന്‍ മൊ​കേ​രി, കെ. ​പ്ര​കാ​ശ് ബാ​ബു, ദേ​ശീ​യ കൗ​ണ്‍​സി​ലം​ഗം ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം സി.​പി.​മു​ര​ളി എ​ന്നി​വ​ര്‍ പ്ര​തി​നി​ധി​ക​ളു​മാ​യി സം​വ​ദി​ച്ചു. കേ​ന്ദ്ര ക​ണ്‍​ട്രോ​ള്‍ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍, ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വം​ഗം കെ.​ഇ.​ഇ​സ്മ​യി​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.