സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​വും അ​നു​മോ​ദ​ന​സ​മ്മേ​ള​ന​വും ന​ട​ത്തി
Thursday, August 18, 2022 12:57 AM IST
പ​ന​ത്ത​ടി: ജ​ന​ശ്രീ പ​ന​ത്ത​ടി മ​ണ്ഡ​ലം സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 75-ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​വും ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​നു​മോ​ദ​ന​സ​മ്മേ​ള​ന​വും ന​ട​ത്തി. ബ​ളാം​തോ​ട് ജ​ന​ശ്രീ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് മു​ന്പി​ല്‍ ചെ​യ​ര്‍​മാ​ന്‍ എം. ​ജ​യ​കു​മാ​ര്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി.
ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ബി.​എ​ഡ് പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം​റാ​ങ്ക് നേ​ടി​യ ബ​ളാം​തോ​ട് ചാ​മു​ണ്ഡി​ക്കു​ന്നി​ലെ അ​മ​ല കി​ഷോ​ര്‍, എം.​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്‌​സ് ര​ണ്ടാം റാ​ങ്ക് ജേ​താ​വ് പ​ന​ത്ത​ടി നെ​ല്ലി​ത്തോ​ട് അ​ഞ്ചു​ക​ണ്ട​ത്തി​ല്‍ എ.​ജെ. നി​മ്മി, ക​ണ്ണൂ​ര്‍ ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ല്‍ നി​ന്നും സി​ബി​എ​സ്ഇ പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ പ​ന​ത്ത​ടി ത​ച്ച​ര്‍​ക​ട​വി​ലെ എ​മി​ല്‍ സി​ബി, സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം​നേ​ടി​യ എ​സ്.​അ​ഭി​രാം, ര​ഞ്ജു പ്ര​സാ​ദ്, കെ.​എ. അ​ജ​യ് എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.
യോ​ഗം ജ​ന​ശ്രീ മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ എം. ​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു ബ്ലോ​ക്ക് സെ​ക്ര​ട്ട​റി വി​നോ​ദ് കു​മാ​ര്‍, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി​നോ​ദ് ഫി​ലി​പ്പ്, രാ​ജീ​വ് തോ​മ​സ്, എ​ന്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍, അ​ജി ജോ​സ​ഫ്, ജി​ജി പോ​ള്‍, മം​മ്ത മു​ന്ത​ന്‍റെ​മൂ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.