വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു​ള്ള വേ​ദി​യാ​ക്ക​രു​ത്
Tuesday, April 16, 2024 6:57 AM IST
കാ​സ​ര്‍​ഗോ​ഡ്: പെ​രു​മാ​റ്റ​ച്ച​ട്ട നി​യ​മ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​ല​ക്ഷ​ന്‍ പ്ര​ചാ​ര​ണ​ത്തി​നു​ള്ള വേ​ദി​യാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ല എ​ന്ന് നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കാ​സ​ര്‍​ഗോ​ഡ് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന സി​പി​എം, ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ്ര​ചാ​ര​ണ​ത്തി​നാ​യി വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

അ​തി​നാ​ല്‍ ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​ല​ക്ഷ​ന്‍ പ്ര​ചാ​ര​ണ​ത്തി​നു​ള്ള വേ​ദി​യാ​കു​ന്നി​ല്ല എ​ന്നു സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ഉ​റ​പ്പ് വ​രു​ത്ത​ണം.

ഇ​തു​സം​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍, കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ എ​ന്നി​വ​ര്‍​ക്ക് പ്ര​ത്യേ​ക നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നോ​ഡ​ല്‍ ഓ​ഫീ​സ​റും സ​ബ് ക​ള​ക്ട​റു​മാ​യ സൂ​ഫി​യാ​ന്‍ അ​ഹ​മ്മ​ദ് അ​റി​യി​ച്ചു.