സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ അ​ഭി​മാ​ന​ തിളക്കം
Wednesday, April 17, 2024 1:52 AM IST
മൂന്നാമൂഴത്തിൽ മുന്നേറി അർച്ചന

പ​യ്യ​ന്നൂ​ർ: സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 40ാം റാ​ങ്ക് നേ​ട്ട​വു​മാ​യി പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​നി. പ​യ്യ​ന്നൂ​ര്‍ ഗാ​ന്ധി​മ​ന്ദി​ര​ത്തി​ന് സ​മീ​പ​ത്തെ പ​രേ​ത​നാ​യ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​ഇ.​ജീ​വ​രാ​ജ്- പി​ലാ​ത്ത​റ യു​പി സ്‌​കൂ​ള്‍ റി​ട്ട.​അ​ധ്യാ​പി​ക പി.​പി. ഗീ​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ പി.​പി.​അ​ര്‍​ച്ച​ന​യാ​ണ് അ​ഭി​മാ​നാ​ർ​ഹ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​ത്. 2019ല്‍ 334 ാം ​റാ​ങ്കും 2020 ല്‍ 99-ാം ​റാ​ങ്കും നേ​ടി​യി​രു​ന്നു.

മൂ​ന്നാ​മൂ​ഴ​ത്തി​ൽ പ​ട്ടി​ക​യി​ൽ 40ാം റാ​ങ്ക് നേ​ടി​യാ​ണ് മി​ന്നു​ന്ന വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. പ​യ്യ​ന്നൂ​ര്‍ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലാ​യി​രു​ന്നു പ്ല​സ് ടു​വ​രെ പ​ഠി​ച്ച​ത്. തു​ട​ർ​ന്ന് ക​ണ്ണൂ​ര്‍ ഗ​വ. എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ നി​ന്നും ബി​ടെ​ക്കും പാ​സാ​യി ബം​ഗ​ളൂ​രു ഐ​ആ​ര്‍​എ​സി​ല്‍ എ​ന്‍​ജി​നി​യ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ബം​ഗ​ളൂ​രു ജാ​ല​ഹ​ള്ളി​യി​ലാ​ണ് ഇ​പ്പോ​ൾ താ​മ​സം. ഐ​എ​എ​സ് പ​രി​ശീ​ല​ന​ത്തി​ലു​ള്ള കൊ​ല്ലം സ്വ​ദേ​ശി ഗൗ​ത​മാ​ണ് ഭ​ര്‍​ത്താ​വ്. ബം​ഗ​ളൂ​രു​വി​ൽ സോ​ഫ്‌​റ്റ്‌​വേ​ർ എ​ൻ​ജി​നി​യ​റാ​യ അ​ശ്വി​ൻ സ​ഹോ​ദ​ര​നാ​ണ്.