വീടുകൾക്ക് സമീപം കുന്നിടിഞ്ഞു വീണു
1568237
Wednesday, June 18, 2025 1:54 AM IST
ചെറുവത്തൂർ: കുളങ്ങാട്ട് മലയുടെ ഭാഗമായ കാടങ്കോട് പൊള്ളയിലും വീടുകൾക്ക് സമീപം കുന്നിടിഞ്ഞു വീണു.
പൊള്ളയിലെ കെ.സി. നുസൈബ, കെ.സി. അഫ്സത്ത് എന്നിവരുടെ വീടുകൾക്കും നിർമാണത്തിലിരിക്കുന്ന വീടിനും സമീപത്തേക്കാണ് പാറക്കല്ലും ചരൽ മണ്ണും ഇളകിവീണത്.
മൂന്ന് മണിക്കൂർ നേരം കൊണ്ടാണ് ചരൽമണ്ണും പാറക്കല്ലുകളും മരങ്ങളുടെ അവശിഷ്ടങ്ങളും വീടിന്റെ അടുക്കള ഭാഗത്തുൾപ്പെടെ പതിച്ചതെന്ന് ഇവർ പറഞ്ഞു.
തുടർന്ന് തൊട്ടടുത്ത വീട്ടിലാണ് ഇവർ രാത്രി കഴിഞ്ഞത്.