ഒഴുക്കിൽപ്പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
1568121
Tuesday, June 17, 2025 10:03 PM IST
കാസർഗോഡ്: ഒഴുക്കിൽപ്പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കുഡ്ലു ഗംഗൈ റോഡിലെ ഗണേഷ് നായിക്കിന്റെ ഭാര്യ ഭവാനി (65)യുടെ മൃതദേഹമാണ് തോട്ടരികിലെ വള്ളിപ്പടർപ്പിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 11 ഓടെ കമുകിൻതോട്ടത്തിലേക്ക് നടന്നുപോകുന്നതിനിടയിലാണ് ഭവാനി തോട്ടിലെ ഒഴുക്കിൽപ്പെട്ടത്. അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും വ്യാപകമായ തെരച്ചിൽ നടത്തിവരികയായിരുന്നു.
മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: നവീൻ കുമാർ, നയന. മരുമക്കൾ: അഷ്മിത, ശിവറാം.