കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വാ​യ​ന​പ​ക്ഷാ​ച​ര​ണം ബേ​ത്തൂ​ര്‍​പാ​റ ഗ​വ . ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ത്തും. ഗ്ര​ന്ഥ​ശാ​ല പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ​മു​ന്ന​ത നേ​താ​വാ​യ പി ​എ​ന്‍ പ​ണി​ക്ക​റു​ടെ ച​ര​മ​ദി​ന​മാ​യ ജൂ​ണ്‍ 19 മു​ത​ല്‍ സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ദ്യ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഐ.​വി. ദാ​സി​ന്‍റെ ജ​ന്മ​ദി​ന​മാ​യ ജൂ​ലൈ 7 വ​രെ വൈ​വി​ധ്യ​മാ​ര്‍​ന്ന പ​രി​പാ​ടി​ക​ളോ​ടെ ജി​ല്ല​യി​ലെ എ​ല്ലാ ഗ്ര​ന്ഥ​ശാ​ല​ക​ളി​ലും പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.

പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാളെ ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് എ​ഴു​ത്തു​കാ​ര​ന്‍ അം​ബി​കാ​സു​ത​ന്‍ മാ​ങ്ങാ​ട് നി​ര്‍​വ​ഹി​ക്കും. നാളെ ​വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഗ്ര​ന്ഥ​ശാ​ല​ക​ളി​ലും പി​എ​ന്‍ പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. 20, 21 തീ​യ​തി​ക​ളി​ല്‍ സ്‌​കൂ​ള്‍ ലൈ​ബ്ര​റി​യി​ലെ പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം.22 ന് ​ജി ശ​ങ്ക​ര​പ്പി​ള്ള അ​നു​സ്മ​ര​ണ​വും 23 ന് ​വാ​യ​ന​ക്കു​റി​പ്പ് ത​യാ​റാ​ക്ക​ല്‍ മ​ത്സ​ര​ത്തി​ന്‍റെ ന​വ​മാ​ധ്യ​മം വ​ഴി​യു​ള്ള പ്ര​ച​ര​ണ​വും ന​ട​ക്കും.

24, 25 തീ​യ​തി​ക​ളി​ല്‍ ഗ്ര​ന്ഥ​ശാ​ല പ​രി​ധി​യി​ലെ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ലെ ഉ​ന്ന​ത വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്ക​ലും ഗ്ര​ന്ഥ​ശാ​ല​യി​ലെ ഏ​റ്റ​വും പു​തി​യ പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും ന​ട​ക്കു​ന്ന​താ​ണ്.

26നു ​ല​ഹ​രി വി​രു​ദ്ധ​ദി​ന​ത്തി​ല്‍ ഗ്ര​ന്ഥ​ശാ​ല​ക​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ​സ​ദ​സ്, 27, 28 തീ​യ​തി​ക​ളി​ല്‍ ഗ്ര​ന്ഥാ​ലോ​കം മാ​സി​ക​യു​ടെ വ​രി​ക്കാ​രെ ചേ​ര്‍​ക്കു​ന്ന കാ​മ്പ​യി​ന്‍, 29നു ​ഡ​യ​റി​ക്കു​റി​പ്പ് ത​യാ​റാ​ക്ക​ല്‍ എ​ന്നി​വ ന​ട​ക്കു​ന്ന​താ​ണ്. ജൂ​ണ്‍ 30 നാ​ണ് ഇ​ട​പ്പ​ള്ളി രാ​ഘ​വ​ന്‍​പി​ള്ള അ​നു​സ്മ​ര​ണം. അ​ന്നേ ദി​വ​സം മൂ​ന്നു മി​ക​ച്ച വാ​യ​ന കു​റി​പ്പു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കും.

ജൂ​ലൈ ഒ​ന്നി​ന് പി. ​കേ​ശ​വ​ദേ​വ്, പൊ​ന്‍​കു​ന്നം വ​ര്‍​ക്കി, എ​ന്‍.​പി. മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ​ങ്ങ​ള്‍. ര​ണ്ടി​ന് വ​ര്‍​ണ​ക്കൂ​ടാ​രം ബാ​ല​വേ​ദി കൂ​ട്ടു​കാ​രു​ടെ ഒ​ത്തു​ചേ​ര​ല്‍, മൂ​ന്നി​ന് മു​ഴു​വ​ന്‍ ഗ്ര​ന്ഥ​ശാ​ല​ക​ളി​ലും കെ. ​ദാ​മോ​ദ​ര​ന്‍ അ​നു​സ്മ​ര​ണം, നാ​ലി​ന് വി. ​സാം​ബ​ശി​വ​ന്‍ അ​നു​സ്മ​ര​ണം, അ​ഞ്ചി​ന് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, തി​രു​നെ​ല്ലൂ​ര്‍ ക​രു​ണാ​ക​ര​ന്‍ അ​നു​സ്മ​ര​ണം എ​ന്നി​വ​യു​മു​ണ്ടാ​കും. ജൂ​ലൈ ആ​റി​ന് സ്‌​കൂ​ളു​ക​ളി​ല്‍ മ​ദ​ര്‍ പി ​ടി എ ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​മ്മ വാ​യ​ന സം​ഘ​ടി​പ്പി​ക്കും.

ജൂ​ലൈ ഏ​ഴി​ന് സ​മാ​പ​ന നാ​ളി​ല്‍ ഐ.​വി. ദാ​സ് അ​നു​സ്മ​ര​ണ ച​ട​ങ്ങി​ല്‍ വാ​യ​ന കു​റി​പ്പ് മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ദാ​ന​വും ന​ട​ക്കും. ഇ​തോ​ടൊ​പ്പം ജി​ല്ല​യി​ലെ സാ​ഹി​ത്യ രം​ഗ​ത്തും ഗ്ര​ന്ഥ​ശാ​ല രം​ഗ​ത്തും നി​റ​ഞ്ഞു​നി​ന്ന രാ​ഷ്ട്ര​ക​വി മ​ഞ്ചേ​ശ്വ​രം ഗോ​വി​ന്ദ​പൈ, ക​യ്യാ​ര്‍ കി​ഞ്ഞ​ണ്ണ റൈ, ​ടി.​ഉ​ബൈ​ദ്, മ​ഹാ​ക​വി പി. ​കു​ഞ്ഞി​രാ​മ​ന്‍ നാ​യ​ര്‍, വി​ദ്വാ​ന്‍ പി. ​കേ​ളു നാ​യ​ര്‍, ടി.​എ​സ്. തി​രു​മു​മ്പ് ,വി​ദ്വാ​ന്‍ കെ.​കെ. നാ​യ​ര്‍, പി. ​കോ​ര​ന്‍ എ​ന്നി​വ​രെ​യും പ​ക്ഷാ​ച​ര​ണ​ക്കാ​ല​ത്ത് അ​നു​സ്മ​രി​ക്കും.