കിളിയളം ചാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
1568408
Wednesday, June 18, 2025 10:17 PM IST
കരിന്തളം: നെല്ലിയടുക്കത്തിനു സമീപം കിളിയളം ചാലിൽ മൂന്നു ദിവസത്തോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. 60-70 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കാട്ടുപടർപ്പുകൾക്കിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടതാകാമെന്ന് സംശയിക്കുന്നു. നീലേശ്വരം എസ്ഐ കെ.വി. രതീശന്റെ നേതൃത്വത്തിൽ പോലീസെത്തി മൃതദേഹം ചാലിൽ നിന്ന് പുറത്തെടുത്തു. ഇൻക്വസ്റ്റിന് ശേഷം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.