സൗരോർജ വേലി ഉദ്ഘാടനം ചെയ്തു
1568481
Thursday, June 19, 2025 12:59 AM IST
പനത്തടി: പെരുതടി-പുളിംകൊച്ചി വനാതിർത്തിയിൽ നിർമിച്ച സൗരോർജ വേലി ഇ. ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം. പദ്മകുമാരി, സ്ഥിരം സമിതി അധ്യക്ഷരായ സുപ്രിയ ശിവദാസ്, ലത അരവിന്ദൻ, രാധാകൃഷ്ണ ഗൗഡ, പഞ്ചായത്തംഗങ്ങളായ രാധ സുകുമാരൻ, എൻ. വിൻസെന്റ്, കെ.ജെ. ജയിംസ്, കെ.കെ. വേണുഗോപാൽ, കെ.എസ്. പ്രീതി, ജില്ലാ വനം ഡിവിഷൻ ഓഫീസർ കെ. അഷ്റഫ്, കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ, സി.എസ്. സനൽകുമാർ, ആർ. ബാബു എന്നിവർ പ്രസംഗിച്ചു.
മരുതോം ഫോറസ്റ്റ് സെക്ഷൻ പരിധിയിൽ പെരുതടി എൻ.എ. പ്ലാന്റേഷൻ മുതൽ പുളിംകൊച്ചി വരെ രണ്ടു കിലോമീറ്റർ ദൂരത്തിലാണ് നബാർഡ് ട്രഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവിൽ സൗരോർജ വേലി നിർമിച്ചത്.