സഹോദരനെ രക്ഷിക്കാനായി കുളത്തില്‍ ചാടിയ യുവാവ് മുങ്ങിമരിച്ചു
1568407
Wednesday, June 18, 2025 10:17 PM IST
കാസര്‍ഗോഡ്: സഹോദരനെ രക്ഷിക്കാനായി കുളത്തില്ചാടിയ യുവാവ് മുങ്ങിമരിച്ചു. ബംഗളൂരു ഡിജെ ഹള്ളി താനിറോഡിലെ ഫൈസാന്‍ (22)ആണ് മരിച്ചത്. ഇന്നലെ രാവിലെ 11ഓടെ തളങ്കര മാലിക്ദിനാര്‍ പള്ളിക്കുളത്തിലാണ് സംഭവം.
ഫൈസാനും കുടുംബവും അടങ്ങുന്ന 11അംഗ സംഘം ചൊവ്വാഴ്ച വൈകുന്നേരമാണ് തളങ്കര മാലിക്ദിനാര്‍ പള്ളിയില്‍ സിയാറത്തിന് എത്തിച്ചേര്‍ന്നത്. ഇന്നലെ രാവിലെ കുളിക്കുകയായിരുന്ന ഇയാളുടെ അനുജന് സഖ്ലൈന് (20) കുളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് ഫൈസാന്‍ രക്ഷപ്പെടുത്താനായി ചാടുകയായിരുന്നു.
മുങ്ങിത്താണ ഫൈസാനെയും സഖ്ലൈനെയും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് പുറത്തെടുത്ത് മാലിക്ദിനാര്‍ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും ഫൈസാന്‍ മരിച്ചിരുന്നു. മുജാഹിദിന്റെയും ഷക്കീലയുടെയും മകനാണ്. മറ്റു സഹോദരങ്ങള്‍: റിയാന്‍, സല്മാന്, അഫ്നാം.