മ​ട്ട​ലാ​യി തോ​ടി​ന് ക​യ​ർ ഭൂ​വ​സ്ത്രം
Sunday, May 19, 2019 1:18 AM IST
ചെ​റു​വ​ത്തൂ​ർ: നി​ര​വ​ധി പ​ഞ്ചാ​യ​ത്തു​ക​ളി​ലൂെ​ടെ ക​ട​ന്നു പോ​കു​ന്ന പ​ന​ക്കാ​പ്പു​ഴ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡി​ൽ​പ്പെ​ടു​ന്ന മ​ട്ട​ലാ​യി തോ​ട് പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വ​ത്തി​ൽ ക​യ​ർ ഭൂ​വ​സ്ത്ര​മ​ണി​യി​ക്ക​ൽ തു​ട​ങ്ങി. ഇ​ടി​ഞ്ഞു വീ​ണ് നാ​ശം വ​ന്ന തോ​ടി​ന്‍റെ ഇ​രു പാ​ർ​ശ്വ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​ന് ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ക​യ്യൂ​ർ-​ചീ​മേ​നി, ചെ​റു​വ​ത്തൂ​ർ, പി​ലി​ക്കോ​ട്, പ​ട​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ​യാ​ണ് പ​ന​ക്കാ​പ്പു​ഴ ക​ട​ന്നു പോ​കു​ന്ന​ത്.