ചോ​രചി​ന്തും പാ​ത​ക​ൾ
Sunday, May 19, 2019 1:18 AM IST
കാ​ഞ്ഞ​ങ്ങാ​ട‌്: 2020 ആ​കു​മ്പോ​ഴേ​ക്കും റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം പ​കു​തി​യാ​യി കു​റ​യ‌്ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മു​ണ്ടെ​ങ്കി​ലും ജി​ല്ല​യി​ൽ റോ​ഡ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്നു.
ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ വ​രെ ജി​ല്ല​യി​ലു​ണ്ടാ​യ​ത് മു​ന്നൂ​റോ​ളം വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ. ഇ​തി​ൽ 53 പേ​ർ മ​രി​ച്ചു. 350ഒാ​ളം പേ​ർ​ക്ക‌് പ​രി​ക്കേ​റ്റു. കെ​എ​സ‌്ടി​പി റോ​ഡി​ലാ​ണ‌് കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ.
അ​തീ​വ​ജാ​ഗ്ര​ത വേ​ണ്ട​തെ​ന്ന‌് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ‌് ക​ണ്ടെ​ത്തി​യ സ്ഥ​ല​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ‌് ബോ​ർ​ഡു​ക​ളും കാ​മ​റ​ക​ളും സ്ഥാ​പി​ക്കാ​ൻ ധാ​ര​ണ​യാ​യ​താ​ണ‌്. സാ​ങ്കേ​തി​ക പ്ര​ശ‌്ന​ങ്ങ​ൾ​കൊ​ണ്ടാ​ണ‌് കാ​മ​റ സ്ഥാ​പി​ക്കാ​ൻ വൈ​കു​ന്ന​ത‌്. അ​ലാ​മി​പ്പ​ള്ളി, മാ​ണി​ക്കോ​ത്തി​നും മ​ഡി​യ​നു​മി​ട​യി​ൽ നോ​ർ​ത്ത‌് ചി​ത്താ​രി, ബേ​ക്ക​ൽ, ച​ളി​യ​ങ്കോ​ട‌് എ​ന്നി​വ​യെ​ല്ലാം അ​പ​ക​ട സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളാ​ണെ​ന്ന‌് ക​ണ്ടെ​ത്തി​യ​താ​ണ‌്‌.
ഇ​വി​ട​ങ്ങ​ളി​ൽ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം പാ​ഴ‌് വാ​ക്കാ​യി.
റോ​ഡി​ന്‍റെ അ​വ​സ്ഥ​കൊ​ണ്ടോ റോ​ഡി​നെ​ക്കു​റി​ച്ച‌് മു​ൻ​പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ വാ​ഹ​നം ഓ​ടി​ച്ച​തു​കൊ​ണ്ടോ ഉ​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളും ഇ​തി​ൽ​പെ​ടും. ഡ്രൈ​വ​ർ​മാ​രു​ടെ മാ​ന​സി​ക നി​ല​യും റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ കാ​ര​ണ​മാ​ണ‌്. ദീ​ർ​ഘ​നേ​രം വാ​ഹ​നം ഓ​ടി​ക്കു​ന്ന ഒ​രാ​ളു​ടെ അ​പ്പോ​ഴ​ത്തെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ സ​മ്മ​ർ​ദം റോ​ഡ​പ​ക​ട​ങ്ങ​ൾ​ക്ക‌് നി​മി​ത്ത​മാ​കു​ന്നു. രാ​ത്രി​കാ​ല​ത്ത‌് ചീ​റി​പ്പാ​ഞ്ഞു​വ​രു​ന്ന ടാ​ങ്ക​ർ ലോ​റി​ക​ളും ച​ര​ക്കു വാ​ഹ​ന​ങ്ങ​ളു​മെ​ല്ലാം അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ടാ​ങ്ക​ർ ലോ​റി​ക​ൾ കെ​എ​സ‌്ടി​പി റോ​ഡി​ൽ കൂ​ടി സ​ഞ്ച​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നു പ​റ​യാ​ൻ സാ​ധി​ക്കി​ല്ലെ​ങ്കി​ലും നി​യ​ന്ത്ര​ണം ആ​കാ​മെ​ന്നാ​ണ‌് പ​ല​രു​ടെ​യും അ​ഭി​പ്രാ​യം. കെ​എ​സ‌്ടി​പി റോ​ഡി​ലെ സാ​ന്ദ്ര​ത കു​റ​യ‌്ക്ക​ണ​മെ​ന്നാ​ണ‌് പോ​ലീ​സി​ന‌് ല​ഭി​ച്ച നി​ർ​ദേ​ശം.
കെ​എ​സ‌്ടി​പി റോ​ഡി​ന്‍റെ പ​രി​സ​ര​ത്തു​ള്ള​വ​ർ​ക്ക‌് ട്രോ​മ കെ​യ​ർ പ​രി​ശീ​ല​നം ന​ൽ​കി​യാ​ൽ അ​പ​ക​ട​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​രെ എ​ത്ര​യും​വേ​ഗം ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന അ​ഭി​പ്രാ​യം ശ​ക്ത​മാ​ണ്. കോ​ഴി​ക്കോ​ട‌് ജി​ല്ല​യി​ൽ ഇ​ങ്ങ​നെ പ​രി​ശീ​ല​നം ല​ഭി​ച്ച ഒ​രു ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളു​ണ്ട‌്. സ‌്കൂ​ൾ തു​റ​ക്കു​ന്ന​തോ​ടെ പു​തി​യ സ‌്ക്വാ​ഡു​ക​ളു​ടെ പ​രി​ശോ​ധ​ന​കൂ​ടി വ​രും. മൂ​ന്നു മോ​ട്ടോ​ർ വാ​ഹ​ന ഇ​ൻ​സ‌്പെ​ക്ട​ർ​മാ​രും ആ​റ‌് അ​സി. മോ​ട്ടോ​ർ വാ​ഹ​ന ഇ​ൻ​സ‌്പെ​ക്ട​ർ​മാ​രും ഒ​രു ആ​ർ​ടി​ഒ​യും ഉ​ൾ​പ്പെ​ടു​ന്ന പ​രി​ശോ​ധ​നാ സം​വി​ധാ​നം ജി​ല്ല​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട‌്. അ​വ​ർ​ക്കാ​വ​ശ്യ​മാ​യ വാ​ഹ​ന​ങ്ങ​ളും ആ​സ്ഥാ​ന​വും ല​ഭി​ച്ചാ​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ലി​യ തോ​തി​ൽ കു​റ​യ‌്ക്കാ​ൻ ക​ഴി​യും.