ബെ​ഡൂ​ർ സാ​ന്ത്വ​നം പ​ദ്ധ​തി: ആ​ദ്യ വീ​ടി​ന് ക​ട്ടി​ളവ​ച്ചു
Thursday, May 23, 2019 12:53 AM IST
വെ​ള്ള​രി​ക്കു​ണ്ട്: 23 കു​ടും​ബ​ങ്ങ​ള്‍​ക്ക് ബെ​ഡൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക ദാ​ന​മാ​യി ന​ല്‍​കി​യ സ്ഥ​ല​ത്ത് ആ​ദ്യ​ത്തെ കു​ടും​ബ​ത്തി​നാ​യി നി​ര്‍​മി​ക്കു​ന്ന വീ​ടി​ന്‍റെ ക​ട്ടി​ള​വയ്ക്ക​ല്‍ ച​ട​ങ്ങ് ന​ട​ന്നു. ബെ​ഡൂ​ര്‍ ഇ​ട​വ​ക​യി​ലെ ത​ന്നെ തെ​ങ്ങും​പ​ള്ളി​യി​ല്‍ സെ​ബാ​സ്റ്റ്യ​നും കു​ടും​ബ​വും പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ സൗ​മ്യ​യ്ക്കും ബി​നോ​യി​ക്കു​മാ​യി നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന വീ​ടി​ന്‍റെ ക​ട്ടി​ള​വ​യ്ക്ക​ല്‍ ച​ട​ങ്ങ് ഇ​ട​വ​ക വി​കാ​രി ഫാ.​മാ​ത്യു പ​യ്യ​നാ​ട്ട് നി​ര്‍​വ​ഹി​ച്ചു. കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​ണി കൊ​ന്ന​യി​ല്‍, ബെ​ന്നി മ​ട​ത്തി​നാ​ലി​ല്‍, സ​ജു കൊ​ച്ചു​പൂ​വ്വ​ക്കോ​ട്ട്, സെ​ബാ​സ്റ്റ്യ​ന്‍ തെ​ങ്ങും​പ​ള്ളി​ൽ, വ​ത്സ​മ്മ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ബെ​ഡൂ​ര്‍ ഇ​ട​വ​ക​യു​ടെ 'സാ​ന്ത്വ​നം-2018' പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 23 കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് സ്ഥ​ലം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. മൂ​ന്നു കു​ടും​ബ​ങ്ങ​ള്‍​ക്കു കൂ​ടി വീ​ട് നി​ർ​മി​ക്കാ​നു​ള്ള പ​ണം ല​ഭി​ച്ചി​ട്ടു​ണ്ട്. കാ​രി​ത്താ​സ് ഇ​ന്ത്യ, ക​പ്പുച്ചി​ന്‍ പ്രൊ​വി​ന്‍​ഷ്യ​ല്‍ ഹൗ​സ് മേ​ലേചൊ​വ്വ, ക​ണ്ണൂ​ര്‍, ക്ലാ​രി​സ്റ്റ് പ്രൊ​വി​ന്‍​ഷ്യ​ല്‍ ഹൗ​സ് മേ​ലെ​ചൊ​വ്വ എ​ന്നി​വ​രാ​ണ് മൂ​ന്നു വീ​ടു​ക​ള്‍ സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. മ​റ്റു​ള്ള കു​ടും​ബ​ങ്ങ​ള്‍​ക്കു കൂ​ടി​യു​ള്ള വീ​ടി​ന്‍റെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങാ​ന്‍ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ന്ന് ഫാ.​മാ​ത്യു പ​യ്യ​നാ​ട്ട് പ​റ​ഞ്ഞു.