എ​രി​ക്കു​ളം പ​ള്ളി തീ​വ​യ്പ് കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് വി​ട​ണം
Saturday, June 15, 2019 1:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ടി​ക്കൈ എ​രി​ക്കു​ളം നി​സ്കാ​ര പ​ള്ളി​യി​ൽ തീ​വ​ച്ച സം​ഭ​വം ക്രൈം​ബ്രാ​ഞ്ചി​നെ കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്ന് ആ​ക്‌ഷ​ൻ​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ഴി​ഞ്ഞ ജ​നു​വ​രി 23 ന് ​പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണ് പ​ള്ളി​ക്ക​ക​ത്ത് തീ​യി​ട്ട​ത്.​സം​ഭ​വം സം​ബ​ന്ധി​ച്ച് സം​ശ​യ​മു​ള്ള ഏ​താ​നും പേ​രെ ചോ​ദ്യം ചെ​യ്തു​വെ​ങ്കി​ലും ഇ​പ്പോ​ൾ അ​ന്വേ​ഷണം നി​ല​ച്ചി​രി​ക്ക​യാ​ണ്.
സം​ഭ​വ​ത്തി​ന്‍റെ പി​റ്റേ​ന്ന് കൈ​ക്ക് പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ സ​മീ​പ​വാ​സി​യാ​യ യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ളെ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല. ഇ​തി​നു പി​ന്നി​ൽ ചി​ല ഉ​ന്ന​ത​ർ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കാ​ഞ്ഞ​ങ്ങാ​ട് ജ​മാ​അ​ത്ത് ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി. ഷെ​റീ​ഫ്, ബി.​കെ. യൂ​സ​ഫ് ഹാ​ജി, സി. ​അ​ബ്ദു​ൾ ഖാ​ദ​ർ ,മു​ബാ​റ​ക്ക് എ​രി​ക്കു​ളം എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.