രാ​ജ​പു​രം-​ബ​ളാ​ൽ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ; ജ​ന​കീ​യ​കൂ​ട്ടാ​യ്മ സ​മ​ര​ത്തി​ലേ​ക്ക്
Saturday, July 13, 2019 2:05 AM IST
രാ​ജ​പു​രം: രാ​ജ​പു​രം-​ബ​ളാ​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് റോ​ഡ് ന​ന്നാ​ക്കാ​ത്ത​തി​നെ​തി​രേ ജ​ന​കീ​യ​കൂ​ട്ടാ​യ്മ സ​മ​ര​ത്തി​ലേ​ക്ക്.

നി​റ​യെ​ ചെ​ളി​യും വെ​ള്ള​ക്കെ​ട്ടു​ക​ളും, കു​ഴി​ക​ളു​മാ​യി ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി കി​ട​ക്കു​ന്ന ഈ ​റോ​ഡി​ലൂ​ടെ ഇ​പ്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​പോ​ലും സാ​ധ്യ​മാ​കാ​ത്ത നി​ല​യാ​ണ്. രാ​ജ​പു​രം ബ​ളാ​ൽ റോ​ഡി​നോ​ടു​ള്ള അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ജ​ന​കീ​യ​കൂ​ട്ടാ​യ്മ പു​തി​യ​ത​ര​ത്തി​ലു​ള്ള സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്.

മ​ല​യോ​ര​ത്തെ പ്ര​ധാ​ന ഗ​താ​ഗ​ത​മാ​ർ​ഗ​മാ​യ ഈ ​റോ​ഡി​ലൂ​ടെ ദി​വ​സേ​ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​സു​ക​ളും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ദി​വ​സേ​ന ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​യി​രു​ന്നി​ട്ടും വ​ർ​ഷ​ങ്ങ​ളാ​യി ആ​രും​തി​രി​ഞ്ഞു നോ​ക്കാ​ത്ത​തി​നാ​ലാ​ണ് റോ​ഡ് ഇ​ത്ര​യ്ക്കും പ​രി​താ​പ​ക​ര​മാ​കാ​ൻ കാ​ര​ണം.

ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 15നു ​രാ​വി​ലെ പ​ത്തു​മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ ത​ക​ർ​ന്ന റോ​ഡി​ന്‍റെ സൈ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടു പ്ര​തി​ഷേ​ധി​ക്കു​ന്ന വ്യ​ത്യ​സ്ത​മാ​യ സ​മ​ര​രീ​തി​യു​മാ​യാണ് ഇ​വ​ർ മു​ന്നി​ട്ടി​റ​ങ്ങു​ന്ന​ത്. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ൾ ന​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണ് ഇ​ത്ത​ര​ത്തി​ൽ ചെ​ളി​ക്കു​ള​മാ​യി നി​ൽ​ക്കു​ന്ന​ത്. മ​ഴ​ ശ​ക്ത​മാ​യ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ വ​രു​മ്പോ​ൾ ചെ​ളി​തെ​റി​ക്കാ​തി​രി​ക്കാ​ൻ ഓ​ടി​യൊ​ളി​ക്കു​ന്ന കു​ട്ടി​ക​ളെ കാ​ണു​ന്ന സ​ങ്ക​ട​ത്തി​ലാ​ണ് ജ​ന​കീ​യ​കൂ​ട്ടാ​യ്മ ഇ​ത്ത​ര​ത്തി​ൽ സ​മ​രം​ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്.

വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ആ​സ്ഥാ​നം, മ​ല​യോ​ര ഹൈ​വേ, കോ​ളജു​ക​ൾ, നി​ര​വ​ധി ഗ​വ​ൺ​മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ൾ, കാ​സ​ർ​ഗോ​ഡ്, മം​ഗ​ളൂ​രു ആ​ശു​പ​ത്രി​ക​ൾ, പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി തു​ട​ങ്ങി​യ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ആ​യി​ര​ങ്ങ​ൾ ദി​വ​സേ​ന പോ​കു​ന്ന റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര​യാ​ണ് ഇ​തി​ലൂ​ടെ ദു​രി​ത​പൂ​ർ​ണ​മാ​യി​രി​ക്കു​ന്ന​ത്.

ഇ​ത് തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും ഇ​തി​ലും ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ജ​ന​കീ​യ​കൂ​ട്ടാ​യ്മ പ​റ​ഞ്ഞു. മു​മ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഇ​തി​നാ​യി ഫ​ണ്ടു​ക​ൾ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും ഫ​ണ്ടു​ക​ൾ ഒ​ന്നും നേ​രാം​വ​ണ്ണം ഉ​പ​യോ​ഗി​ക്കാ​ൻ ഇ​വ​രെ​ക്കൊ​ണ്ട് സാ​ധി​ച്ചി​ട്ടി​ല്ല. രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ പ്ര​തി​ഷേ​ധ​സ​മ്മേ​ള​നം ന​ട​ത്തി പ​ര​സ്പ​രം പ​ഴി​ചാ​രു​ന്ന​ത​ല്ലാ​തെ റോ​ഡി​നാ​യി ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും പ​ര​ക്കെ​യു​ണ്ട്.

സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ റ​ബ​ർ മ​രം മു​റി​ക്ക​ൽ കാ​ര​ണം കു​ട്ടി​ക​ളു​ടെ റോ​ഡ​രി​കി​ലൂ​ടെ യാ​ത്ര​യും വ​ള​രെ ദു​രി​ത​ത്തി​ലാ​ണ്. പ​ടു​പ്പ് മു​ത​ൽ വെ​ള്ള​രി​ക്കു​ണ്ട് വ​രെ മെ​ക്കാ​ഡം ടാ​ർ ചെ​യ്ത് മ​ല​യോ​ര ഹൈ​വേ​യു​ടെ ലി​ങ്ക് റോ​ഡ് ആ​യി ഈ ​പാ​ത​യെ മാ​റ്റ​ണം എ​ന്നും ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.