കാ​പ്പി​ൽ പു​ഴ​യി​ൽ മീ​നു​ക​ൾ ച​ത്തൊ​ടു​ങ്ങാ​ൻ കാ​ര​ണം ഖ​ര​മാ​ലി​ന്യം
Monday, July 15, 2019 1:57 AM IST
ഉ​ദു​മ: കാ​പ്പി​ൽ പു​ഴ​യി​ൽ മീ​നു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങി​യ​ത്‌ പു​ഴ​വെ​ള്ള​ത്തി​ൽ അ​ലേ​യ ഖ​ര​മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി​യ​തി​നാ​ലെ​ന്ന‌് ക​ണ്ടെ​ത്തി. കാ​സ​ർ​ഗോ​ഡ് വാ​ട്ട​ർ അ​തോ​റി​റ്റി ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ‌് ഇ​ത്‌. വി​സ​ർ​ജ്യ​ത്തി​ൽ നി​ന്നു​ള്ള ഇ-​കോ​ളി ബാ​ക്ടീ​രി​യ​യും ഖ​ര​മാ​ലി​ന്യ​ത്തി​ൽ നി​ന്നു​ള്ള കോ​ളി​ഫോം ബാ​ക്ടീ​രി​യ​യും വ​ലി​യ​തോ​തി​ൽ പു​ഴ​യെ മ​ലി​ന​പ്പെ​ടു​ത്തി​യെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട‌്.
കു​റ​ഞ്ഞ​അ​ള​വി​ൽ വെ​ള്ള​മു​ണ്ടാ​യി​രു​ന്ന പു​ഴ മ​ലി​ന​മാ​യി തീ​ർ​ന്നു. ഇ​തോ​ടൊ​പ്പം മ​ണ്ണ​ടി​ഞ്ഞു​മൂ​ടി​യ അ​ഴി​മു​ഖം തു​റ​ന്ന​പ്പോ​ൾ ക​ട​ലി​ൽ നി​ന്നു​ള്ള മ​ത്സ്യ​ങ്ങ​ൾ​ക്ക് മ​ലീ​മ​സ​മാ​യ വെ​ള്ളം ഉ​ൾ​ക്കൊ​ള്ളാ​നാ​വാ​ത്ത​തു​കൊ​ണ്ടാ​ണ്‌ മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങാ​നു​ള്ള മ​റ്റൊ​രു സാ​ധ്യ​ത​യെ​ന്ന്‌ ആ​രോ​ഗ്യ​വ​കു​പ്പ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ഉ​പ്പു​ക​ല​ർ​ന്ന വെ​ള്ളം പു​ഴ​യി​ലേ​ക്ക് അ​ടി​ച്ചു​ക​യ​റി​യ​പ്പോ​ൾ മ​ത്സ്യ​ങ്ങ​ൾ​ക്ക് അ​ത് ഉ​ൾ​ക്കൊ​ള്ളാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടാ​വി​ല്ല. അ​മോ​ണി​യ​യു​ടെ സാ​ന്നി​ധ്യ​വും ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി​രു​ന്നു. സ​മീ​പ​ത്തെ വ​ലി​യ തെ​ങ്ങി​ൻ തോ​പ്പി​നു മ​ഴ​യ്ക്ക് തൊ​ട്ടു​മു​മ്പ് തീ​പി​ടി​ച്ചി​രു​ന്നു. ഇ​വി​ടെ​നി​ന്നു​ള്ള ക​രി​യും മ​റ്റു​മു​ള്ള അ​ഴു​ക്കു​ജ​ലം പു​ഴ​യി​ലേ​ക്ക് ഒ​ഴു​കി​വ​ന്ന​തും മ​റ്റൊ​രു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.
പു​ഴ​യോ​ര​ത്തെ വീ​ട്ടി​ൽ നി​ന്ന്‌ ശേ​ഖ​രി​ച്ച വെ​ള്ള​ത്തി​ലും ഇ-​കോ​ളി ബാ​ക്ടീ​രി​യ​യു​ടെ​യും കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ​യും ചെ​റി​യ​അ​ള​വി​ൽ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത് തി​ള​പ്പി​ച്ച് ഉ​പ​യോ​ഗി​ച്ചാ​ൽ പ്ര​ശ്‌​ന​മൊ​ന്നു​മു​ണ്ടാ​കി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ചൊ​വ്വാ​ഴ‌്ച​യാ​ണ‌് കാ​പ്പി​ൽ പാ​ലം മു​ത​ൽ പു​ഴ ക​ട​ലി​ൽ ചേ​രു​ന്നി​ട​ത്തു​വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ‌് പു​ഴ​യി​ലെ മു​ഴു​വ​ൻ ജീ​വി​ക​ളും ച​ത്തു​പൊ​ങ്ങി​യ​ത‌്. പു​ഴ​യോ​ര​ത്തെ റി​സോ​ർ​ട്ടി​ൽ നി​ന്നു​ള്ള വി​ഷാം​ശ​ജ​ലം വ്യാ​പ​ക​മാ​യി പു​ഴ​യി​ൽ ക​ല​ർ​ന്ന​താ​യി പ​രി​സ​ര​വാ​സി​ക​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്നാ​ണ‌് വി​വി​ധ​വ​കു​പ്പു​ക​ൾ സം​യു​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത‌്. പു​ഴ​യി​ൽ വ്യാ​പ​ക​മാ​യ തോ​തി​ൽ മാ​ലി​ന്യം​ത​ള്ളു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ശ്ര​ദ്ധ​പു​ല​ർ​ത്ത​ണ​മെ​ന്ന്‌ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.