ഫ്രൂ​ട്ടോ ജാ​ക്ക് ഫെ​സ്റ്റ് ന​ട​ത്തി
Tuesday, July 16, 2019 6:22 AM IST
ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്കൗട്ട്സ് ആ​ൻഡ് ഗൈ​ഡ്സ്, എ​ൻഎ​സ്‌എ​സ് ,എ​ഡിഎ​സ്‌യു ​എ​ന്നീ ക്ല​ബുക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫ്രൂ​ട്ടോ​ ജാ​ക്ക് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു.​
സ്കൂ​ൾ അ​സി. മാ​നേ​ജ​ർ ഫാ.​സു​ധീ​ഷ് പു​തു​ക്കു​ള​ങ്ങ​ര​യും ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ലി​ൻ​സി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​നും ചേ​ർ​ന്ന് ച​ക്ക കേ​ക്ക് മു​റി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.​
പിടിഎ പ്ര​സി​ഡന്‍റ് ജോ​സ​ഫ് മു​ത്തോ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പൽ ടോം ​ജോ​സ്, ഹൈ​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക സി.​പി. തെ​രേ​സ, പി​ടി​എ​വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് കു​ത്തി​യ​തോ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ കു​ട്ടി​ക​ൾ ത​ന്നെ ത​യാ​റാ​ക്കി​യ ച​ക്ക കൊ​ണ്ടു​ള്ള 125 ഓ​ളം വി​ഭ​വ​ങ്ങ​ളും അ​മ്പ​തി​ൽ അ​ധി​കം പ​ഴ​വ​ർ​ഗങ്ങ​ളും മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.