നി​ങ്ങ​ള്‍​ക്ക് ഒ​രു തൊ​ഴി​ല്‍: വെ​ബ്‌​പോ​ര്‍​ട്ട​ല്‍ തുടങ്ങി
Wednesday, July 17, 2019 1:57 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ തൊ​ഴി​ല്‍​ര​ഹി​ത​രാ​യ യു​വ​ജ​ന​ങ്ങ​ള്‍​ക്ക് അ​ത്താ​ണി​യാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വെ​ബ്‌​പോ​ര്‍​ട്ട​ല്‍ ആ​രം​ഭി​ച്ചു. അ​ന്താ​രാ​ഷ്ട്ര യു​വ​ജ​ന നൈ​പു​ണ്യ ദി​ന​മാ​യ ഇ​ന്ന​ലെ വെ​ബ്‌​സൈ​റ്റ് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു പ്ര​കാ​ശ​നം ചെ​യ്തു. www.disck.in ആ​ണ് വെ​ബ്‌​സൈ​റ്റ് വി​ലാ​സം. ജി​ല്ലാ സ്‌​കി​ല്‍ ക​മ്മി​റ്റി- സ​ങ്ക​ല്പു​മാ​യി ചേ​ര്‍​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം വെ​ബ്സൈ​റ്റ് ത​യാ​റാ​ക്കി​യ​ത്. ഈ ​വെ​ബ്‌​സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന തൊ​ഴി​ല്‍ ര​ഹി​ത​ര്‍​ക്കാ​യി അ​ടു​ത്ത മാ​സം ജോ​ബ് ഫെ​യ​ര്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ.​വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കാ​സ​ര്‍​ഗോ​ഡ് ആ​ര്‍​ഡി​ഒ പി.​എ. അ​ബ്ദു​സ​മ​ദ്, ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം മാ​നേ​ജ​ര്‍ രേ​ഖ, അ​സാ​പ് സീ​നി​യ​ര്‍ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ പി.​വി. സു​ജീ​ഷ്, അ​സാ​പ് ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍​മാ​രാ​യ രാ​ഹു​ല്‍ ബി. ​മോ​ഹ​ന്‍, കെ.​കെ. പ്ര​ജി​ത്, കു​ടും​ബ​ശ്രീ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ രേ​ഷ്മ, ത​ള​ങ്ക​ര വി​എ​ച്ച്എ​സ്ഇ പ്രി​ന്‍​സി​പ്പ​ല്‍ പ്രീ​തി ശ​ശി​ധ​ര​ന്‍, വെ​ള്ളി​ക്കോ​ത്ത് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫാ​ക്ക​ല്‍​ട്ടി ജ​യ്മോ​ന്‍ തോ​മ​സ് വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, അ​സാ​പ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍, ഡി​ഡി​യു​ജി​കെ വൈ, ​വെ​ള്ളി​ക്കോ​ത്ത് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്, ഐ​ടി​ഐ, വി​എ​ച്ച്എ​സ്ഇ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
25 വ​യ​സു​വ​രെ​യു​ള്ള തൊ​ഴി​ല്‍ ര​ഹി​ത​ര്‍​ക്ക് നൈ​പു​ണ്യ വി​ക​സ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നും തൊ​ഴി​ല്‍ കി​ട്ടു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ കോ​ഴ്സു​ക​ളെ​ക്കു​റി​ച്ചും അ​ത് എ​വി​ടെ​യാ​ണെ​ന്ന് വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും ഈ ​വെ​ബ്‌​സൈ​റ്റ് ഉ​പ​ക​രി​ക്കും. നൈ​പു​ണ്യ​വി​ക​സ​നം കി​ട്ടി​യ കു​ട്ടി​ക​ള്‍​ക്ക് ജോ​ലി നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​നും അ​വ​സ​ര​മൊ​രു​ക്കും.
ടെ​ക്നി​ക്ക​ല്‍ സ്‌​കൂ​ള്‍, വി​എ​ച്ച്എ​സ്ഇ, ഐ​ടി​ഐ, പോ​ളി​ടെ​ക്നി​ക് കോ​ള​ജ്, എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് എ​ന്നീ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ പൂ​ര്‍​വ വി​ദ്യാ​ർ​ഥി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ര്‍ തു​ട​ങ്ങി​യ​വ​രും നൈ​പു​ണ്യ​വി​ക​സ​ന​രം​ഗ​ത്ത് ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​സാ​പ്, കെ​എ​എ​സ്ഇ കേ​സ്, ഡി​ഡി​യു​ജി​കെ​വൈ, ആ​ര്‍​സെ​റ്റി (വെ​ള്ളി​ക്കോ​ത്ത് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്) പി​എം​ജി​എ​സ് വൈ ​തു​ട​ങ്ങി​യ​വ​യും ചേ​ര്‍​ന്ന​താ​ണ് ഈ ​ഇ​ന്‍റ​റാ​ക്റ്റീ​വ് വെ​ബ് സൈ​റ്റ്.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് 25 വ​യ​സി​ല്‍ താ​ഴെ​യു​ള്ള തൊ​ഴി​ല്‍ ര​ഹി​ത​രാ​യ യു​വ​ജ​ന​ങ്ങ​ള്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.