കെ​എ​സ്‌യു ​പ്ര​തി​ഷേ​ധ ​സ​ദ​സും പ്രകടനവും നടത്തി
Thursday, July 18, 2019 1:27 AM IST
കാ​ഞ്ഞ​ങ്ങാ​ട്:​ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് സം​ഘ​ട്ട​ന​ത്തി​ലെ പ്ര​തി​ക​ളു​ടെ വീ​ട്ടി​ൽ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്‌യു ​ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ സ​ദ​സും സം​ഘ​ടി​പ്പി​ച്ചു.
കെ​എ​സ്‌യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നോ​യ​ൽ ടോ​മി​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ഖി​ൽ ചി​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ ഹ​ർ​ഷി​ക് എ​സ്.​ഭ​ട്ട്, ശ്രീ​ജി​ത്ത് കോ​ടോ​ത്ത്, മാ​ത്യു ടി.​തോ​മ​സ്, റാ​ഷി​ദ് പ​ള്ളി​ക്ക​ര, ശ്രീ​ജേ​ഷ് ക​ട​പ്പു​റം, രാം​കു​മാ​ർ കോ​ടോ​ത്ത്, ശ്രീ​നാ​ഥ് ക​മ​ൽ, വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.