ബൈ​ന്ദൂ​ര്‍ പാ​സ​ഞ്ച​ര്‍ പു​ന​രാ​രം​ഭി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് നി​വേ​ദ​നം
Thursday, July 18, 2019 1:27 AM IST
കാ​സ​ര്‍​ഗോ​ഡ്: യാ​ത്ര​ക്കാ​രി​ല്ലെ​ന്ന​തി​ന്‍റെ പേ​രി​ല്‍ ര​ണ്ടു​വ​ര്‍​ഷം മു​മ്പ് നി​ര്‍​ത്ത​ലാ​ക്കി​യ കാ​സ​ര്‍​ഗോ​ഡ്-​ബൈ​ന്ദൂ​ര്‍ പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് നി​വേ​ദ​നം.
ദേ​ശീ​യ റെ​യി​ല്‍​വേ യൂ​സേ​ഴ്‌​സ് ക​ണ്‍​സ​ള്‍​ട്ടേ​റ്റീ​വ് ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന വെ​ങ്കി​ടേ​ഷ് കി​ണി​യാ​ണ് ബൈ​ന്ദൂ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന ഷി​മോ​ഗ​യി​ലെ എം​പി​യും ബി​ജെ​പി നേ​താ​വ് ബി.​എ​സ്.​യെ​ദ്യൂ​ര​പ്പ​യു​ടെ മ​ക​നു​മാ​യ ബി. ​വൈ. രാ​ഘ​വേ​ന്ദ്ര മു​ഖേ​ന നി​വേ​ദ​നം ന​ല്‍​കി​യ​ത്. യാ​ത്ര​ക്കാ​ര്‍​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന രീ​തി​യി​ല്‍ ട്രെ​യി​നി​ന്‍റെ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും തീ​ര്‍​ത്ഥാ​ട​ക​രു​ടെ സൗ​ക​ര്യാ​ര്‍​ത്ഥം ഗു​രു​വാ​യൂ​രി​ലേ​ക്ക് നീ​ട്ട​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
സ​മ​യ​ക്ര​മം പ​രി​ഷ്‌​ക​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ തീ​ര്‍​ത്ഥാ​ട​ക​ര്‍​ക്കു മാ​ത്ര​മ​ല്ല, മം​ഗ​ലാ​പു​ര​ത്ത് പ​ഠി​ക്കു​ക​യും ജോ​ലി​ചെ​യ്യു​ക​യും ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ള്‍​ക്കും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പോ​കു​ന്ന​വ​ര്‍​ക്കും ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി​രി​ക്കും ഈ ​വ​ണ്ടി​യെ​ന്ന് നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.
നേ​ര​ത്തേ രാ​വി​ലെ 6.35ന് ​കാ​സ​ര്‍​ഗോ​ഡുനി​ന്ന് പു​റ​പ്പെ​ട്ട് 11.40 ന് ​ബൈ​ന്ദൂ​രി​ലെ​ത്തു​ന്ന വി​ധ​മാ​യി​രു​ന്നു ട്രെ​യി​ന്‍ ഓ​ടി​യി​രു​ന്ന​ത്. തി​രി​ച്ച് ഉ​ച്ച​യ്ക്ക് 1.05ന് ​ബൈ​ന്ദൂ​രി​ല്‍നി​ന്ന് പു​റ​പ്പെ​ട്ട് വൈ​കുന്നേരം 6.40 ന് ​കാ​സ​ര്‍​ഗോ​ഡ് എ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​ത് ക​ണ്ണൂ​രി​ലേ​ക്ക് നീ​ട്ടി​യെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് യാ​ത്ര​ക്കാ​രെ ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.