രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ് ര​ജ​ത​ജൂ​ബി​ലി ഉ​ദ്ഘാ​ട​നം ഒ​ന്നി​ന്
Friday, July 19, 2019 1:32 AM IST
രാ​ജ​പു​രം: സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ് ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഓ​ഗ​സ്റ്റ് ഒ​ന്നി​നു മു​ൻ മു​ഖ്യ​മ​ന്ത്രി​യും കോ​ളജി​ന് എ​യ്ഡ​ഡ് പ​ദ​വി ന​ൽ​കി​യ അ​ന്ന​ത്തെ ധ​ന​മ​ന്ത്രി​യും ആ​യി​രു​ന്ന ഉ​മ്മ​ൻ​ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ മാ​ജി​ക് ഷോ, ​ഇ​ന്‍റ​ർ​കോ​ള​ജി​യേ​റ്റ് ക്വി​സ് മ​ത്സ​രം, ബാ​സ്ക​റ്റ്ബോ​ൾ-​വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ, എ​ക്സി​ബി​ഷ​ൻ തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തും.
സം​ഘാ​ട​ക​സ​മി​തി ജ​ന​റ​ൽ​ബോ​ഡി യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ മേ​രി​ക്കു​ട്ടി അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​മാ​നേ​ജ​ർ ഫാ.​ജോ​സ് നെ​ടു​ങ്ങാ​ട്ട് ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.
കോ​ള​ജ് ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ.​ജോ​ർ​ജ് പു​തു​പ്പ​റ​മ്പി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. കോ​ള​ജ് ഗ​വേ​ണിം​ഗ് ബോ​ഡി അം​ഗ​വും സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി അ​ധ്യാ​പ​ക​നു​മാ​യ ഡോ. ​എം.​എ​സ്.​ജോ​ൺ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ചാ​രാ​ത്ത്, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കി​ര​ൺ​കു​മാ​ർ, ആ​ഘോ​ഷ​ക​മ്മി​റ്റി ജോ​യി​ൻ ക​ൺ​വീ​ന​ർ ഷി​നോ പി.​ജോ​സ്, ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി ജോ​ബി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.