യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്; അ​പ​ക​ടം ത​ല​യ്ക്കുമീതെ
Friday, July 19, 2019 1:32 AM IST
രാ​ജ​പു​രം: ക​ള്ളാ​ർ ആ​ട​ക​ത്ത് വൈ​ദ്യു​ത ലൈ​നു​ക​ളി​ലേ​ക്ക് മ​രം ഒ​ടി​ഞ്ഞു വീ​ണ് കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞി​ട്ടും മാ​റ്റാ​നു​ള്ള ന​ട​പ​ടി​യാ​യി​ല്ല . ന​ട​ന്നു പോ​കു​മ്പോ​ൾ ത​ല മു​ട്ടു​ന്ന രീ​തി​യി​ലാ​ണ് മ​രം വീ​ണ് വൈ​ദ്യു​ത ലൈ​ൻ താ​ണു കി​ട​ക്കു​ന്ന​ത്. ലൈ​നി​ൽ ഇ​പ്പോ​ഴും ക​റ​നന്‍റുള്ളതാ​ണ് ഭ​യാ​ന​ക​മാ​യ കാ​ര്യം. ഈ​മാ​സം ഒ​ന്പ​തി​നാ​ണ് ആ​ട​കം പോ​കു​ന്ന വ​ഴി​ക്ക് ഓ​ണ​ശേ​രി​ൽ സ​ണ്ണി​യു​ടെ വീ​ടി​ന​ടു​ത്ത് ലൈ​ൻ ക​മ്പി​യി​ലെ​ക്ക് ര​ണ്ടു റ​ബ​ർ മ​ര​ങ്ങ​ൾ വീ​ണ​ത്. ഇ​തേ​ത്തുട​ർ​ന്ന് ഒ​രു​പാ​ട് ത​വ​ണ രാ​ജ​പു​രം കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലും ഒ​രു പ്രാ​വ​ശ്യം ടോ​ൾ ഫ്രീ ​ന​മ്പ​റി​ൽ വി​ളി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ ഇ​നി ആ​രോ​ട് പ​റ​യ​ണ​മെ​ന്ന​റി​യാ​തെ കു​ഴ​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.