കോ​ള​രി-പി​ല​ങ്ക​ട്ട റോ​ഡി​ൽ യാ​ത്ര ദുഃ​സ​ഹം
Saturday, July 20, 2019 1:40 AM IST
ബ​ദി​യ​ഡു​ക്ക: ​ മ​ഴ​വെ​ള്ളം കെ​ട്ടി​നി​ന്ന് യാ​ത്രാ​ദു​രി​ത​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍. ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​നേ​യും കും​ബ​ഡാ​ജെ പ​ഞ്ചാ​യ​ത്തി​നേ​യും പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന നെ​ക്രാ​ജെ-കോ​ള​രി-​പി​ലാ​ങ്ക​ട്ട റോ​ഡാ​ണ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു യാ​ത്രാ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.
ത​ക​ര്‍​ന്ന് ത​രി​പ്പ​ണ​മാ​യി ഗ​ര്‍​ത്ത​ങ്ങ​ള്‍ രൂ​പപ്പെ​ട്ട റോ​ഡ് അ​റ്റ​കു​റ്റ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടേ​യും യാ​ത്ര​ക്കാ​രു​ടേ​യും നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്ന് റോ​ഡ് അ​റ്റ​കു​റ്റ ്ര​വൃ​ത്തി ന​ട​ത്തി​യെ​ങ്കി​ലും ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ പെ​യ്ത മ​ഴ​യി​ല്‍ റോ​ഡ് പൂ​ര്‍​ണ​മാ​യും ത​ക​രു​ക​യും ചെ​യ്തു. മാ​ത്ര​വു​മ​ല്ല റോ​ഡി​ന​രി​കി​ല്‍ ഓ​വു​ചാ​ല്‍ ഇ​ല്ലാ​ത്ത​തും സ​മീ​പ​ത്തെ ക്വാ​ര്‍​ട്ടേ​ഴ്സു​ക​ളി​ല്‍ നി​ന്ന് ഒ​ഴി​കെ​യെ​ത്തു​ന്ന മ​ലി​ന​ജ​ല​വും കെ​ട്ടി​നി​ല്‍​ക്കു​ന്ന​തും റോ​ഡി​ലാ​ണ്. ഇ​തു​മൂ​ലം ഏ​റ്റ​വും ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രാ​ണ്.