കെ​ടു​തി നേ​രി​ടാ​ന്‍ സ​ജ്ജം: ജി​ല്ലാ ക​ള​ക്ട​ര്‍
Sunday, July 21, 2019 1:43 AM IST
കാ​സ​ർ​ഗോ​ഡ്: കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി നേ​രി​ടാ​ന്‍ ജി​ല്ല സു​സ​ജ്ജ​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ബാ​ബു പ​റ​ഞ്ഞു. അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ജി​ല്ല​യി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്ത​ത്. ഇ​തോ​ടെ താ​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ജി​ല്ലാ ആ​സ്ഥാ​ന​ത്തും താ​ലൂ​ക്കു​ക​ളി​ലും ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. റ​വ​ന്യു, തീ​ര​ദേ​ശ പോ​ലീ​സ്, ഫി​ഷ​റീ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, പോ​ലീ​സ് സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ത് അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യ​ങ്ങ​ള്‍ നേ​രി​ടാ​നും ത​യാ​റാ​യി നി​ൽ​ക്കു​ന്നു​ണ്ട്. നീ​ലേ​ശ്വ​രം അ​ഴി​ത്ത​ല​യി​ല്‍ റെ​സ്‌​ക്യൂ ബോ​ട്ടും കാ​സ​ര്‍​ഗോഡ് കീ​ഴൂ​രി​ല്‍ വ​ലി​യ വ​ള്ള​വും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സ​ജ്ജ​മാ​ണ്. പ​രി​ശീ​ല​നം ല​ഭി​ച്ച ര​ക്ഷാ​ഭ​ട​ന്മാ​രും ത​യാ​റാ​യി​ട്ടു​ണ്ട്. തീ​ര​ദേ​ശ പോ​ലീ​സും ജാ​ഗ്ര​ത​പാ​ലി​ക്കു​ന്നു​ണ്ട്.

മ​ഴ ശ​ക്ത​മാ​യ​തി​നാ​ല്‍ ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന ക്വാ​റി​ക​ള്‍​ക്കു ചു​റ്റും സു​ര​ക്ഷാ​സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്ത​ണം. വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് സ​മീ​പ​മു​ള്ള ക്വാ​റി​ക​ളി​ല്‍ പ്ര​ത്യേ​ക ​ജാ​ഗ്ര​ത പാ​ലി​ക്കാ​ന്‍ ജി​യോ​ള​ജി​സ്റ്റി​നും വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​നും നി​ര്‍​ദേ​ശം ന​ല്‍​കി. ക​ട​ലാ​ക്ര​മ​ണം നേ​രി​ടാ​ന്‍ ജി​യോ ബാ​ഗു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ജ​ല​സേ​ച​ന​വ​കു​പ്പി​നോ​ട് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ 23 വ​രെ ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ള്ള​ത്.