എംപി മ​ഴ​ക്കെ​ടു​തി ബാ​ധി​ച്ച സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു
Sunday, July 21, 2019 1:43 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ വി​വി​ധ​സ്ഥ​ല​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി സ​ന്ദ​ർ​ശി​ച്ചു. നേ​ര​ത്തേ നി​ശ്ച​യി​ച്ച എം​പി​യു​ടെ സ്വീ​ക​ര​ണ​പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി.

കാ​സ​ർ​ഗോ​ഡ് അ​ണ​ങ്കൂ​ർ നെ​ൽ​ക്ക​ള റോ​ഡി​ൽ തോ​ടി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് അ​ടി​ത്ത​റ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കാ​വേ​രി ഹൗ​സിം​ഗ് കോ​ള​നി​യി​ലെ പ്ര​കാ​ശി​നി​യു​ടെ വീ​ട് എം​പി സ​ന്ദ​ർ​ശി​ച്ചു. ക​ള​ക്ട​റെ നേ​രി​ട്ടു​വി​ളി​ച്ച് പ്ര​ശ്നം ശ്ര​ദ്ധ​യി​ൽ​പ്പെടു​ത്തി.

ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ലെ ബേ​വി​ഞ്ച എ​ളി​ഞ്ചി​ക​യി​ൽ ജ​ലീ​ൽ, അ​ടി​യാ​ത്തൊ​ട്ടി ബി.​എ. സു​ബൈ​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ളും മ​ണ്ണി​ടി​ഞ്ഞ് സു​ര​ക്ഷാ​ഭീ​ക്ഷ​ണി നേ​രി​ടു​ന്ന ബേ​വി​ഞ്ച ആ​ലൂ​ർ റോ​ഡും മൊ​ഗ്രാ​ൽ-പു​ത്തൂ​രി​ലെ മ​ട്ട​യി​ൽ, ഏ​രി​യാ​ൽ പ്ര​ദേ​ശ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു.

ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, സി.​വി. ജ​യിം​സ്, ഹ​നീ​ഫ ചേ​ര​ങ്കൈ ,മു​നീ​ർ ഹാ​ജി, മൊ​ഗ്രാ​ൽ-​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​ലീ​ൽ, കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നോ​യ​ൽ ടോ​മി​ൻ ജോ​സ​ഫ്, പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ എ​ന്നി​വ​ർ എം​പി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.