മ​ഴ​യു​ത്സ​വ​മാ​യി മ​ഴ​പ്പൊ​ലി​മ
Monday, July 22, 2019 1:40 AM IST
പു​ങ്ങം​ചാ​ൽ: മ​ഴ​​ന​ഞ്ഞ് ഉ​ത്സ​വ​മാ​യി മ​ഴ​പ്പൊ​ലി​മ. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ങ്ങം​ചാ​ൽ ക​ള​രി​ക്ക​ണ്ട​ത്തി​ൽ ന​ട​ന്ന മ​ഴ​പ്പൊ​ലി​മ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.​ ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​യ്ക്കു​ന്ന കാ​ർ​ഷി​ക സം​സ്കൃ​തി വീ​ണ്ടെ​ടു​ക്കു​ന്ന​തി​നും മ​ണ്ണും ജ​ല​വും ജൈ​വ​സ​മ്പ​ത്തും സം​ര​ക്ഷി​യ്ക്കു​ക, ത​രി​ശു​ഭൂ​മി​ക​ൾ കൃ​ഷി​യോ​ഗ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് മ​ഴ​പ്പൊ​ലി​മ സം​ഘ​ടി​പ്പി​ച്ച​ത്. രാ​വി​ലെ ആ​രം​ഭി​ച്ച മ​ഴ​യും പ​രി​പാ​ടി​ക്ക് ആ​വേ​ശ​മാ​യി. വി​വി​ധ മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ച​ട​ങ്ങി​ൽ വ​ച്ച് മു​തി​ർ​ന്ന ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി.​ജോ​സ​ഫ്, പി.​വി.​അ​നു, ജ​യ​ശ്രീ കൃ​ഷ്ണ​ൻ, പി. ​ശ്രീ​നി​വാ​സ​ൻ, എ.​അ​പ്പു​ക്കു​ട്ട​ൻ, സി​ന്ധു ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.