പോ​സ്റ്റ് മെ​ട്രി​ക് സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം
Sunday, August 18, 2019 1:22 AM IST
കാ​സ​ർ​ഗോ​ഡ്: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ അം​ഗീ​കൃ​ത സ്വാ​ശ്ര​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അം​ഗീ​കൃ​ത കോ​ഴ്‌​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന​വ​രു​മാ​യ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് 2019-20 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തെ ഗ​വ​ണ്‍​മെ​ന്‍റ് ഓ​ഫ് ഇ​ന്ത്യ പോ​സ്റ്റ്‌​മെ​ട്രി​ക് സ്‌​കോ​ള​ര്‍​ഷി​പ്പ് ല​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

അ​പേ​ക്ഷ​ക​രു​ടെ കു​ടും​ബ വാ​ര്‍​ഷി​ക​വ​രു​മാ​നം 2.50 ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ ആ​യി​രി​ക്ക​ണം. നി​ര്‍​ദി​ഷ്ട മാ​തൃ​ക​യി​ലു​ള​ള അ​പേ​ക്ഷ സ്ഥാ​പ​ന​മേ​ധാ​വി മു​ഖേ​ന ന​ല്‍​ക​ണം. അ​പേ​ക്ഷ​യോ​ടൊ​പ്പം ജാ​തി, വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത, കു​ടും​ബ വാ​ര്‍​ഷി​ക​വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ള്‍​പ്പെ​ടെ വി​ദ്യാ​ര്‍​ഥി കോ​ള​ജി​ല്‍ പ്ര​വേ​ശ​നം നേ​ടി മൂ​ന്ന് മാ​സ​ത്തി​ന​കം സ​മ​ര്‍​പ്പി​ക്ക​ണം. www.scdd.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്നും ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍ നി​ന്ന് നേ​രി​ട്ടും അ​പേ​ക്ഷാ​ഫോ​റം ല​ഭി​ക്കും.