ബി​ല്ലി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ തു​ക ന​ല്‍​കി​യാ​ല്‍ മ​തി
Monday, August 19, 2019 5:49 AM IST
കാ​സ​ർ​ഗോ​ഡ്: ഗാ​ര്‍​ഹി​കാ​വ​ശ്യ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് ബി​ല്ലി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ തു​ക മാ​ത്രം ഡെ​ലി​വ​റി സ​മ​യ​ത്ത് ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്ന് എ​ഡി​എം എ​ന്‍. ദേ​വി ദാ​സ് പ​റ​ഞ്ഞു.
പാ​ച​ക​വാ​ത​ക ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന വാ​ത​ക​വി​ത​ര​ണ ഏ​ജ​ന്‍​സി​ക​ളു​ടെ​യും ഓ​യി​ല്‍ ക​മ്പ​നി​ക​ളു​ടെ​യും ഉ​പ​ഭോ​ക്തൃ പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. സി​ലി​ണ്ട​റി​ല്‍ ക്യ​ത്യ​മാ​യ അ​ള​വി​ല്‍ പാ​ച​ക​വാ​ത​കം ഉ​ണ്ടോ​യെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് പ​രി​ശാ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്താം.
ഇ​തി​നാ​യി ഗ്യാ​സ് സി​ലി​ണ്ട​ര്‍ എ​ത്തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ തൂ​ക്കി നോ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​വും. വി​ത​ര​ണ​ത്തി​നാ​യി ഗ്യാ​സ് ഗോ​ഡൗ​ണി​ല്‍ നി​ന്ന് ലോ​ഡ് ചെ​യ്യു​മ്പോ​ള്‍ ത​ന്നെ ബി​ല്‍ പ്രി​ന്‍റ്
ചെ​യ്തി​ട്ടു​ണ്ടാ​വും. ഇ​ത് വി​ത​ര​ണ​ത്തി​നാ​യി എ​ത്തു​ന്ന വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​വും. സ​ബ്‌​സി​ഡി ക്യ​ത്യ​മാ​യി ല​ഭി​ക്കു​ന്ന​തി​ന് ബാ​ങ്ക് അ​ക്കൗ​ണ്ട് സ​ബ്‌​സി​ഡി ന​ല്‍​കു​ന്ന സ്ഥാ​പ​ന​വു​മാ​യി ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ലി​ങ്ക് ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.
പാ​ച​ക​വാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​പ​ക​ട​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. ര​ണ്ട് വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ ഗ്യാ​സ് സ്റ്റൗ, ​റ​ഗു​ലേ​റ്റ​ര്‍ എ​ന്നി​വ പ​രി​ശോ​ധി​ച്ച് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണം.
ഇ​തി​നു ക​മ്പ​നി​ക​ള്‍​ക്ക് 150 രൂ​പ​യും നി​യ​മാ​നു​സൃ​ത ജി​എ​സ്ടി​യും ഈ​ടാ​ക്കാം. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​ജ്വ​ല പ​ദ്ധ​തി​യി​ല്‍ ന​ല്‍​കാ​നു​ള്ള ഗ്യാ​സ് ക​ണ​ക്‌​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി അ​ടി​യ​ന്ത​ര​മാ​യി ന​ല്‍​കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി.
ഗ്യാ​സ് ബു​ക്ക് ചെ​യ്യാ​നും പെ​യ്‌​മെ​ന്‍റ് ന​ല്‍​കാ​നും ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ ആ​യോ ജി​ല്ലാ ഓ​പ്പ​ണ്‍ ഫോ​റം മു​മ്പാ​കെ​യോ ന​ല്‍​കാം. യോ​ഗ​ത്തി​ല്‍ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ കെ. ​രാ​ജീ​വ്, വി​വി​ധ വി​ത​ര​ണ ഏ​ജ​ന്‍​സി​ക​ള്‍, ഉ​പ​ഭോ​ക്തൃ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.