സു​ഹൃ​ത്തു​ക്ക​ള്‍ മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ മ​രി​ച്ചു
Tuesday, August 20, 2019 12:47 AM IST
മു​ള്ളേ​രി​യ : മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ൾ മ​രി​ച്ചു. പ​ള്ള​ങ്കോ​ട് കു​യി​ത്ത​ൽ അ​റ​ഫാ ന​ഗ​റി​ലെ പി.​കെ.​അ​ബ്ദു​ല്ല ഹാ​ജി-​പ​രേ​ത​യാ​യ ഖ​ദീ​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ പി.​കെ. ബ​ഷീ​ർ(45), പ​ര​പ്പ കാ​ന​ത്തി​ങ്ക​ര ഹൗ​സി​ലെ പ​രേ​ത​രാ​യ ഉ​മ്പു- ബീ​ഫാ​ത്തി​മ ദ​ന്പ​തി​ക​ളു​ടെ മ​ക​നും കു​യി​ത്താ​ൽ ജു​മാ മ​സ്ജി​ദ് പ്ര​സി​ഡ​ന്‍റു​മാ​യ അ​ബ്ദു​ൾ റ​ഹ്മാ​ൻ(45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് ഹൃ​ദ​യാ​ഘാ​തം മൂ​ലം ബ​ഷീ​ർ മ​രി​ച്ച​ത്. മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ് ബ​ഷീ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ സു​ഹൃ​ത്ത് അ​ബ്ദു​ൽ റ​ഹ്മാ​ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ട് പോ​കും വ​ഴി ഏ​ഴോ​ടെ​യാ​ണ് മ​രി​ക്കു​ക​യാ​യി​രു​ന്നു.

റു​ഖി​യ ആ​ണ് ബ​ഷീ​റി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: നൗ​ഷാ​ദ്, നൗ​ഷീ​ദ, നൗ​ഷാ​ന. ക​മ്പാ​റി​ലെ ഫൗ​സി​യ​യാ​ണ് അ​ബ്ദു​ൾ റ​ഹ്മാ​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: ഫാ​രി​സ്, ഫാ​രി​സ, ഫ​യാ​സ്, ഫ​ർ​ഹാ​ൻ, ഫി​റോ​സ്.സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​ല്ല, മ​റി​യ, ഹാ​ജി​റ, സീ​ന​ത്ത്, റം​ല, ആ​യി​ഷ.