ഒ​രു നാ​ടിനെ കു​ഴി​ച്ചു​ക​ട​ത്തു​ന്നു
Tuesday, August 20, 2019 1:19 AM IST
മ​ഞ്ചേ​ശ്വ​രം: മ​ണ​ൽ മാ​ഫി​യ ഒ​രു നാ​ട് മു​ഴു​വ​നും കു​ഴി​ച്ചു​ക​ട​ത്തു​ക​യും എ​തി​ർ​ക്കു​ന്ന​വ​രെ കൈ​യൂ​ക്ക് കൊ​ണ്ട് നേ​രി​ടു​ക​യും ചെ​യ്യു​ന്പോ​ൾ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട പോ​ലീ​സ് ഉ​റ​ക്കം​ന​ടി​ക്കു​ന്നു.
മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച​ര മു​ത​ൽ ച​ർ​ച്ച് ബീ​ച്ച് വ​രെ​യു​ള്ള ര​ണ്ടു​കി​ലോ​മീ​റ്റ​ർ ക​ട​ലോ​ര​ത്ത് ര​ണ്ടു​മീ​റ്റ​റോ​ളം ആ​ഴ​ത്തി​ലാ​ണ് മ​ണ​ൽ കു​ഴി​ച്ചു​ക​ട​ത്തി​യി​ട്ടു​ള്ള​ത്. മു​ന്നൂ​റോ​ളം വീ​ടു​ക​ളി​ലാ​യി ആ​യി​ര​ത്തി​ലേ​റെ​പ്പേ​ർ താ​മ​സി​ക്കു​ന്ന മേ​ഖ​ല​യാ​ണി​ത്.
ഒ​റ്റ നീ​ള​ത്തി​ലെ​ടു​ത്താ​ൽ പെ​ട്ടെ​ന്ന് ശ്ര​ദ്ധി​ക്ക​പ്പെ​ടു​മെ​ന്ന​തി​നാ​ൽ ഇ​ട​വി​ട്ടാ​ണ് കു​ഴി​യെ​ടു​ത്തി​ട്ടു​ള്ള​ത്. ഈ ​കു​ഴി​ക​ളി​ൽ മി​ക്ക​തി​ലും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്നു.
ചി​ല​ത് ക​ട​ലി​ൽ നി​ന്ന് മാ​ലി​ന്യം അ​ടി​ച്ചു​ക​യ​റി മൂ​ടി​യ നി​ല​യി​ലാ​ണ്. ഉ​ദ്യാ​വ​ര, ഹൊ​സ​ബെ​ട്ടു വി​ല്ലേ​ജു​ക​ളി​ൽ​പ്പെ​ടു​ന്ന​താ​ണ് ഈ ​പ്ര​ദേ​ശം.
ഇ​വി​ടു​ത്തെ ക​ട​ൽ​തീ​ര​ത്തി​ന് 15 മീ​റ്റ​റോ​ളം നീ​ള​മു​ണ്ട്. ക​ട​ൽ​ഭി​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ത്തു​നി​ന്നാ​ണ് മ​ണ​ൽ കു​ഴി​ച്ചു​ക​ട​ത്തി​യി​ട്ടു​ള്ള​ത്. ഈ ​കു​ഴി​യി​ലേ​യ്ക്ക് തിരമാലകൾ അ​ടി​ച്ചു​ക​യ​റി​യ​തോ​ടെ ക​ട​ൽ​ത്തീ​ര​ത്തി​ന്‍റെ വീ​തി പ​ത്തു​മീ​റ്റ​റാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്.
ക​ര ക​ട​ലെ​ടു​ത്ത് ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​യ്ക്ക് വെ​ള്ളം ക​യ​റു​മെ​ന്ന സ്ഥി​തി​യാ​യ​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ സം​ഘ​ടി​ച്ച് രം​ഗ​ത്തി​റ​ങ്ങി​യ​ത്.
അ​ഞ്ച​ര ഒ​റ്റ​ക്കൈ ഭാ​ഗ​ത്ത് ക​ട​ലി​ൽ നി​ന്ന് അ​ടി​ച്ചു​ക​യ​റി​യ മാ​ലി​ന്യ​ങ്ങ​ൾ മ​ണ​ലെ​ടു​ത്തു​ണ്ടാ​യ കു​ഴി​ക​ളി​ൽ നി​റ​ഞ്ഞു.
ഇ​വി​ടെ അ​ഞ്ച​ടി​യോ​ളം ഉ​യ​ര​ത്തി​ലു​ണ്ടാ​യ മ​ൺ​തി​ട്ട​യും ക​ട​ലെ​ടു​ത്തു. ഇ​തു കു​ടി​വെ​ള്ള​ത്തെ ബാ​ധി​ച്ചു. കി​ണ​റു​ക​ളി​ൽ ഉ​പ്പു​വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി.
ര​ണ്ടു​കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ മ​ണ​ൽ ക​യ​റ്റാ​ൻ സൗ​ക​ര്യ​ത്തി​ൽ പ​തി​ന​ഞ്ചോ​ളം ഇ​ട​ങ്ങ​ളാ​ണ് മ​ണ​ൽ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ച​ത്.
വാ​ഹ​ന​ങ്ങ​ളി​ലേ​യ്ക്ക് മ​ണ​ൽ ക​യ​റ്റാ​നാ​യി ക​ട​ൽ​ഭി​ത്തി​ക്ക് മു​ക​ളി​ൽ മ​ണ​ൽ​ച്ചാ​ക്ക് നി​റ​ച്ചു പ്ര​ത്യേ​ക വ​ഴി നി​ർ​മി​ച്ചു. ഇ​രു​ട്ടി​ന്‍റെ മ​റ കി​ട്ടാ​ൻ പ്ര​ദേ​ശ​ത്തെ തെ​രു​വ് വി​ള​ക്കു​ക​ൾ മു​ഴു​വ​നും മ​ണ​ൽ​ക​ട​ത്ത് സം​ഘം എ​റി​ഞ്ഞു​ത​ക​ർ​ത്തു.
ആ​റു​സം​ഘ​ങ്ങ​ളാ​ണ് ഇ​വി​ടെ നി​ന്ന് മ​ണ​ൽ ക​ട​ത്തു​ന്ന​തെ​ന്നും ഒ​രു സം​ഘം പ്ര​തി​ദി​നം 20 ലോ​ഡ് മ​ണ​ൽ ക​ട​ത്തു​ന്നു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.
ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യി ഇ​വി​ടെ മ​ണ​ലെ​ടു​പ്പ് തു​ട​ങ്ങി​യി​ട്ട്. ഇ​തി​നി​ടെ പ​ല​ത​വ​ണ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മുണ്ടാ​യി​ട്ടി​ല്ല.
മ​ണ​ൽ​ക്ക​ട​ത്ത് തു​ട​ങ്ങു​ന്ന​തി​നു മു​ന്പും ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​വു​മാ​ണ് പോ​ലീ​സ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.