അവര്‌ വരച്ചു; പുതിയ കേരളത്തിനായി
Wednesday, August 21, 2019 1:21 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ്ര​ള​യ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ജി​ല്ല​യി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ സ്വ​രൂ​പി​ച്ച​ത് 1,00442 രൂ​പ.
കാ​ഞ്ഞ​ങ്ങാ​ട് ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ചി​ത്രം വ​ര​ച്ചു​വി​റ്റും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ വി​റ്റു​മാ​ണ് മൂ​ന്നു ദി​വ​സം​കൊ​ണ്ട് ഇ​ത്ര​യും പ​ണം സ്വ​രൂ​പി​ച്ച​ത്.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​നും സ​ബ് ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​നും ധ​ന​സ​ഹാ​യം ഏ​റ്റു​വാ​ങ്ങി. സി.​പി. ശു​ഭ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ്ചെ യ​ർ​പേ​ഴ്സ​ൺ എ​ൽ. സു​ലൈ​ഖ മു​ഖ്യാ​തിഥി​​യാ​യി. കെ.​പി.​എ​സ്. വി​ദ്യാ​ന​ഗ​ർ സ്വാ​ഗ​ത​വും ഗൗ​തം നാ​രാ​യ​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.