വീ​സ ത​ട്ടി​പ്പ് കേസ് പ്ര​തി മും​ബൈ​യി​ൽ വി​വാ​ഹ ത​ട്ടി​പ്പു​ കേ​സി​ൽ അ​റ​സ്റ്റി​ൽ
Wednesday, August 21, 2019 1:21 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഗ​ൾ​ഫി​ലേ​ക്കു​ള്ള വീ​സ വാ​ഗ്ദാ​നം ചെ​യ്ത് മ​ല​യോ​ര​ത്തു നി​ന്ന് ല​ക്ഷ​ങ്ങ​ൾ​ത​ട്ടി മു​ങ്ങി​യ പ്ര​തി​യെ മു​ബൈ​യി​ൽ വി​വാ​ഹ​ത​ട്ടി​പ്പു കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്തു.
ബ​ന്ത​ടു​ക്ക മാ​ന​ടു​ക്ക​ത്തെ മേ​ല​ത്ത് അ​രു​ൺ അ​ര​വി​ന്ദ് (55) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ളി​ച്ചാ​ൽ, രാ​ജ​പു​രം, കു​റ്റി​ക്കോ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി നി​ര​വ​ധി പേ​രി​ൽ നി​ന്ന് ഖ​ത്ത​റി​ലേ​ക്കു വീ​സ വാ​ഗ്ദാ​നം ചെ​യ്ത് 70 ല​ക്ഷ​ത്തോ​ളം രൂ​പ ഈ​ടാ​ക്കി​യ​തി​ന് ഇ​യാ​ളു​ടെ പേ​രി​ൽ രാ​ജ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.
ഇ​തി​നു​ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ ഇ​യാ​ൾ ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​വാ​ഹ പ​ര​സ്യം ന​ൽ​കി ത​ട്ടി​പ്പു ന​ട​ത്തു​ക​യാ​യി​രു​ന്നു.
പ​ര​സ്യം ന​ൽ​കി ബ​ന്ധ​പ്പെ​ടു​ന്ന സ്ത്രീ​ക​ളെ വ​ശീ​ക​രി​ച്ച് ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ കൈ​വ​ശ​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. യു​എ​സ്എ​യി​ൽ ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്നാ​ണ് പ​ല​രോ​ടും പ​രി​ച​യ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.
ഒ​ടു​വി​ൽ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​രു​ൺ പി​ടി​യി​ലാ​കു​ന്ന​ത്. മും​ബൈ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള ഇ​യാ​ളെ വി​ട്ടു​കി​ട്ടാ​ൻ രാ​ജ​പു​രം പോ​ലീ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും.