ദു​രി​താ​ശ്വാ​സ സ​ഹാ​യം എ​ത്തി​ക്കു​ന്ന​ത് ത​ട​യാ​ൻ സി​പി​എം നീ​ക്കം: കോ​ൺ​ഗ്ര​സ്
Wednesday, August 21, 2019 1:23 AM IST
തൃ​ക്ക​രി​പ്പൂ​ർ: ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ​യും മ​ഴ​ക്കെ​ടു​തി​യു​ടെ​യും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വേ​ള​യി​ൽ ആ​ശ്വ​സി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നു​മാ​യി നാ​ടൊ​ന്നി​ച്ചു നീ​ങ്ങു​മ്പോ​ൾ അ​തി​നെ​തി​രേ പ്ര​ചാ​ര​ണ​വു​മാ​യി ചി​ല​ർ എ​ത്തു​ന്ന​ത് ഹീ​ന​മാ​യ നീ​ക്ക​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലെ നാ​ല് കേ​ന്ദ്ര​ങ്ങ​ളി​ൽ തു​റ​ന്ന ഭ​ക്ഷ്യ​ധാ​ന്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ൽ എ​ല്ലാ​മേ​ഖ​ല​യി​ലു​മു​ള്ള നി​ര​വ​ധി സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും സു​മ​ന​സു​ക​ളാ​യ നി​ര​വ​ധി പേ​രു​ടെ​യും സ​ഹാ​യ​ങ്ങ​ൾ ദി​വ​സ​ങ്ങ​ളാ​യി ശേ​ഖ​രി​ച്ചു ദു​രി​തം നേ​രി​ടേ​ണ്ടി​വ​ന്ന മേ​ഖ​ല​ക​ളി​ലെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രി​ൽ നി​ന്ന് ല​ഭി​ച്ച ലി​സ്റ്റി​ന്‍റെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യാ​തെ​വ​ന്ന ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ​യും പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തി​ച്ചാ​ണ് വി​ത​ര​ണം ചെ​യ്തു​വ​രു​ന്ന​ത്.
തൃ​ക്ക​രി​പ്പൂ​ർ കേ​ന്ദ്ര​ത്തി​ൽ പാ​ർ​ട്ടി​യോ രാ​ഷ്ട്രീ​യമോ മ​ത​ങ്ങ​ളോ ഒ​ന്നും​നോ​ക്കാ​തെ പ​രാ​തി​ക​ൾ​ക്കി​ട​വ​രാ​തെ​യാ​ണ് വി​ത​ര​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഇ​ത് പ​ര​ക്കെ അം​ഗീ​ക​രി​ച്ച​തു​മാ​ണ്.
അ​തി​നി​ട​യി​ൽ തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ള​വ​റ മാ​വി​ല​ങ്ങാ​ട് കോ​ള​നി​യി​ൽ ചി​ല അ​പ​സ്വ​ര​ങ്ങ​ൾ ഉ​യ​ർ​ന്ന​ത് രാ​ഷ്ട്രീ​യ​ല​ക്ഷ്യ​വു​മാ​യി ഇ​ട​ത് അ​നു​കൂ​ലി​ക​ൾ അ​വി​ടെക്കാ​ട്ടി​യ "സീ​ൻ' മാ​ത്ര​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. അ​തുകൂ​ടാ​തെ അ​ർ​ഹ​രാ​യ ആ​ർ​ക്കെ​ങ്കി​ലും കി​റ്റ്‌ കി​ട്ടാ​ൻ ബാ​ക്കി​യു​ണ്ടെ​ങ്കി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യും.
ഒ​ള​വ​റ മാ​വി​ല​ങ്ങാ​ട് കോ​ള​നി​യി​ൽ പ​ഞ്ചാ​യ​ത്തം​ഗം എം.​വി. അ​നി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കി​റ്റ് വി​ത​ര​ണം ന​ട​ത്തി​യ​ത്. ഇ​തി​നി​ട​യി​ൽ ദു​രി​തം​പേ​റു​ന്ന നാ​ട്ടു​കാ​ർ​ക്ക് ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​ത്തി​നു​ള്ള ശ്ര​മം ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട രാ​ഷ്ട്രീ​യ​ക​ക്ഷി​ക്ക് യോ​ജി​ച്ച​ത​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
1000 ഓ​ളം കി​റ്റു​ക​ൾ ത​യാ​റാ​ക്കി എ​ഴു​നൂ​റോ​ളം എ​ണ്ണം വി​ത​ര​ണം ചെ​യ്‌​തു​ക​ഴി​ഞ്ഞു. ര​ണ്ടു ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് ബാ​ക്കി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കും. കു​ടി​വെ​ള്ള​ത്തി​ൽ പോ​ലും രാ​ഷ്ട്രീ​യം കാ​ണു​ന്ന സി​പി​എ​മ്മി​ന്‍റെ ഇ​ത്ത​രം ന​യം തി​രു​ത്ത​ണ​മെ​ന്ന് മാ​ത്ര​മാ​ണ് അ​വ​രോ​ടു​ള്ള അ​ഭ്യ​ർ​ത്ഥ​ന​യെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പി.​കെ. ഫൈ​സ​ൽ, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, വി.​എം. ശ്രീ​ധ​ര​ൻ, എം.​വി. അ​നി​ത, കെ. ​ശ്രീ​ധ​ര​ൻ, ടി. ​ധ​ന​ഞ്ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.