പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​വു​മാ​യി ചെ​റു​പ​ന​ത്ത​ടി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ്
Friday, August 23, 2019 1:25 AM IST
രാ​ജ​പു​രം:​ ചെ​റു​പ​ന​ത്ത​ടി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് 25,000 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ സ​ഹാ​യ​മാ​യി ന​ല്കി.
20 കി​റ്റു​ക​ളി​ലാ​യി അ​രി, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, ടൂ​ത്ത് പേ​സ്റ്റ്, സോ​പ്പ്, മെ​ഴു​കു​തി​രി തു​ട​ങ്ങി പ​ല​വി​ധ അ​വ​ശ്യ​വ​സ്തു​ക്ക​ൾ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ.​ബി​നു സ്റ്റീ​ഫ​ൻ നീ​ലേ​ശ്വ​രം കാ​ർ​ഷി​ക കോ​ള​ജി​ലെ പ്ര​ള​യ ദു​രി​താ​ശ്വാ​സ വി​ഭ​വ​ശേ​ഖ​ര​ണ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു ന​ല്കു​ക​യാ​യി​രു​ന്നു.