പു​സ്ത​ക​സ​ഞ്ചി: 31വ​രെ അ​പേ​ക്ഷി​ക്കാം
Saturday, August 24, 2019 1:18 AM IST
കാ​ഞ്ഞ​ങ്ങാ​ട് : മ​ഴ​ക്കെ​ടു​തി​മൂ​ലം പു​സ്ത​ക​ങ്ങ​ളും മ​റ്റു പ​ഠ​ന​സാ​മ​ഗ്രി​ക​ളും ന​ഷ്ട​പ്പെ​ട്ട എ​ല്ലാ കൂ​ട്ടു​കാ​ർ​ക്കും പാ​ഠ​പു​സ്ത​ക​മൊ​ഴി​കെ​യു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന "പു​സ്ത​ക​സ​ഞ്ചി'​പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ അ​യ​ക്കാ​നു​ള്ള തീ​യ​തി 30 വ​രെ നീ​ട്ടി. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ നി​ന്ന് കു​ട്ടി​ക​ൾ സ്കൂ​ളി​ലെ​ത്തി​യ​തി​നുശേ​ഷ​മു​ള്ള ക​ണ​ക്ക് കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് സ​മ​യം ദീ​ർ​ഘി​പ്പി​ച്ച​ത്.

എ.​സി. ക​ണ്ണ​ൻ നാ​യ​ർ സ്മാ​ര​ക ഗ​വ. യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ കൊ​ട​ക്കാ​ട് നാ​രാ​യ​ണ​നും അ​ബു​ദാ​ബി പ്രൈ​വ​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇം​ഗ്ലീ​ഷ് സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ വി. ​സു​രേ​ഷു​മാ​ണ് കാ​ല​വ​ർ​ഷം ന​ഷ്ടം​വ​രു​ത്തി​യ കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലെ​യും സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങാ​തി​രി​ക്കാ​ൻ "പു​സ്ത​ക​സ​ഞ്ചി ' പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. നോ​ട്ടു​പു​സ്ത​ക​ങ്ങ​ൾ​ക്ക് പു​റ​മെ ബാ​ഗു​ക​ളും മ​റ്റെ​ല്ലാ പ​ഠ​ന​സാ​മ​ഗ്രി​ക​ളും ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ക്കും.

അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ ര​ക്ഷി​താ​വും സ്കൂ​ൾ കോ​ള​ജ് മേ​ധാ​വി​ക​ളും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​തി​നി​ധി​ക​ളും ഒ​പ്പി​ട്ട അ​പേ​ക്ഷാ ഫോ​റം ഇ-​മെ​യി​ൽ വ​ഴി​യോ വാ​ട്സാ​പ് വ​ഴി​യോ ത​പാ​ൽ വ​ഴി​യോ 31ന​കം സ​മ​ർ​പ്പി​ക്ക​ണം. ഇ-​മെ​യി​ൽ: [email protected], [email protected] ഫോ​ൺ: 9447394587.